Sunday, January 30, 2011
ആഫ്രിക്കന്‍ ദൃശ്യങ്ങള്‍- ആലിസ് വാക്കറുടെ കവിതകള്‍
ആലിസ് വാക്കര്‍
1.
''നിങ്ങള്‍ ഒരു നീഗ്രോയല്ലേ?''
''അതെ''
''പക്ഷേ അത് ഒരു തരം ഭക്ഷണമാണ്. അല്ലേ?
വെളുത്തമനുഷ്യന്‍
നിങ്ങളെ തിന്നും അല്ലേ?''
''അത് ..''
2
അസാധാരണ കാര്യങ്ങള്‍
നമ്മെ വലയ്ക്കും.
ഒരു ചെറിയ ആഫ്രിക്കന്‍ പെണ്‍കുട്ടി
എന്റെ വെള്ളനിറക്കാരനായ ചങ്ങാതിയെ
കണ്ടപ്പോള്‍ ഓടിയകന്നു.
അവള്‍ കരുതി
ഉച്ചഭക്ഷണത്തിന് അയാള്‍ക്ക്
താന്‍ വേണ്ടി വരുമെന്ന്.
3
മിന്നസോട്ടയില്‍ നിന്നുള്ള
അമേരിക്കക്കാരന്‍
ഹവാര്‍ഡ് ശൈലിയില്‍
വിപ്ലവത്തെപ്പറ്റി സംസാരിച്ചു.
മൗ മൗ മനുഷ്യര്‍
പുഞ്ചിരിച്ചു
അവരുടെ ചുരുട്ടിയ കൈ
കെനിയയുടെ അല്‍പം മണ്ണ്
അടക്കിപ്പിടിച്ചിരുന്നു.
മൗ മൗ: കെനിയന്‍ വിമോചനത്തിനുവേണ്ടി പോരാടിയ സായുധ വിപ്ലവകാരികള്‍.
4
മരിച്ച പെണ്‍കുട്ടി
''കേള്‍ക്കൂ'' അവള്‍ കരഞ്ഞു
''എനിക്ക് കുറവുകളുണ്ടാവും
പക്ഷേ നിങ്ങളുടെ സഹോദരിയാണ്
എന്നെ സ്‌നേഹിക്കൂ''
പക്ഷേ ആള്‍ക്കൂട്ടം അവളെ അടിച്ചു.
തൊഴിച്ചു
അവളുടെ തല മൊട്ടയടിച്ചു
അവസാനം അവള്‍ അറിഞ്ഞു
താന്‍ എത്രമാത്രം തെറ്റായിരുന്നുവെന്ന്
5.
അവര്‍ പറഞ്ഞു:
എന്റെ അച്ഛന്‍ വലിയയാളൊന്നുമായിരുന്നില്ല
ഒരു കര്‍ഷകനായിരുന്നു
ഒരു അടിയാളന്‍.
ഒരു അടിമയുടെ പേരക്കുട്ടി
അച്ഛന്‍ ഒരു മനുഷ്യനേ ആയിരുന്നില്ല,
അവര്‍ പറഞ്ഞു.
6.
ആര്?
വാഷിച്ചു
കീഴടക്കാത്തവരായി
ആരുണ്ട്?
''ഞാനില്ല'', ജനം പറഞ്ഞു
''ഞാനില്ല'', മരങ്ങള്‍ പറഞ്ഞു
''ഞാനില്ല'', വെള്ളം പറഞ്ഞു
''ഞാനില്ല'', പാറകള്‍ പറഞ്ഞു
''ഞാനില്ല'', വായു പറഞ്ഞു
ചന്ദ്രന്‍!
ഞങ്ങള്‍ കരുതി
നീയെങ്കിലും സുരക്ഷിതനാണെന്ന്.
വാഷിച്ചു: വെള്ളക്കാരെ ആഫ്രിക്കക്കാര്‍ വിളിക്കുന്നത്
7
പരിചിതമല്ലാത്ത ശബ്ദം
''ചിലപ്പോള്‍ ആന
നമ്മുടെ മേല്‍ക്കൂര തിന്നുന്നതാവും''
പ്രഭാതത്തില്‍
കൂടുതല്‍ നീല വര്‍ണം.
8
കരമോജോംഗുകള്‍
ഒരിക്കലും പരിഷ്‌കൃതരല്ലാത്തവര്‍
അഭിമാനികളായ ജനത
ഒരു പക്ഷേ
ഇനി അവര്‍
നൂറുപേര്‍ മാത്രമായിരിക്കും.
9
അവന്‍ പറഞ്ഞു: 'നീ സന്തോഷവതിയായിരിക്കണമെന്നാണ് എന്റെ ആഗ്രഹം'
അവന്‍ പറഞ്ഞു: 'അത്രമേല്‍ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു'
പിന്നെ അവന്‍ പോയി
രണ്ടുദിവസം ഞാന്‍ സന്തോഷവതിയായിരുന്നു
രണ്ടുദിവസം അവന്‍ എന്നെ വളരെയേറെ സ്‌നേഹിച്ചു
അതിനുശേഷം
ഞാന്‍ എന്റേതുമാത്രമായി
10.
''അമേരിക്ക?''
''അതെ''
''പക്ഷേ നിങ്ങള്‍ എന്റെ
അമ്മായിയുടെ അടുത്ത സഹോദരിയെപ്പോലെയുണ്ട്,
ഇന്നയാളെ കല്യാണം കഴിച്ച...''
''അതെ' (ഞാന്‍ പറഞ്ഞു) ''എനിക്കറിയാം''.
11.
ചൂട് അകലാത്ത ചത്തശരീരം
ഒരു വെള്ളകാണ്ടാമൃഗത്തിന്റെ.
അതിന്റെ കൊമ്പുകള്‍ നഷ്ടമായിട്ടുണ്ട്.
ചില ഇന്ത്യന്‍ പെണ്ണുങ്ങള്‍
അതിനെ തേടിയെത്തിയേക്കും,
ഇന്നു രാത്രി.
മൊഴിമാറ്റം: ബിജുരാജ്
കുറിപ്പ്: 'കളക്റ്റഡ് പോയംസ്' എന്ന കൃതിയില്‍ നിന്നുള്ളതാണ് ഈ കവിതകള്‍.
ആലിസ് വാക്കര്‍: അമേരിക്കയിലെ കറുത്തവര്‍ഗക്കാരിയായ കവി. നോവലിസ്റ്റ്, ചെറുഥകാകൃത്ത്. ആക്റ്റിവിസ്റ്റ്, മനുഷ്യാവകാശ പ്രവര്‍ത്തക, അധ്യാപിക എന്നീ നിലകളിലും പ്രശസ്ത. 1944- ല്‍ ജോര്‍ജിയയില്‍ ജനിച്ചു. 'ദ കളര്‍ പര്‍പ്പിളാ'ണ് ഏറ്റവും ശ്രദ്ധേയമായ കൃതി. ഈ നോവലിന് പുലിറ്റ്‌സര്‍ പുരസ്‌കാരം ലഭിച്ചു. 'എവരിഡെ യൂസ്', 'മെറിഡിയന്‍', 'യു കാന്‍ട് കീപ് എ ഗുഡ് വുമണ്‍ ഡൗണ്‍' തുടങ്ങി ഇരുപതിലധികം കൃതികള്‍ രചിച്ചിട്ടുണ്ട്.
ചെണ്ട മാഗസിന്‍
ജനുവരി 2011
Saturday, January 22, 2011
തെന്‍സിന്‍ സുന്‍ന്ത്യുവിന്റെ കവിതകള്‍
തിബത്തന്‍ കവിതകള്‍
വഞ്ചന
എന്റെ അച്ഛന്‍ മരിച്ചു
ഞങ്ങളുടെ വീടിനെ,
ഞങ്ങളുടെ ഗ്രാമത്തെ,
ഞങ്ങളുടെ രാജ്യത്തെ
പ്രതിരോധിച്ചുകൊണ്ട്.
എനിക്കും പോരാടണമെന്നുണ്ടായിരുന്നു
പക്ഷേ ഞങ്ങള്‍ ബുദ്ധമതക്കാരാണ്
ആള്‍ക്കാര്‍ പറയുന്നു, ഞങ്ങള്‍
സമാധാനവും അക്രമരാഹിത്യവും
പുലര്‍ത്തണമെന്ന്
അതിനാല്‍ ഞാന്‍ എന്റെ ശത്രുവിനോട് ക്ഷമിച്ചു
എന്നാല്‍, ഇടയ്‌ക്കൊക്കെ എനിക്കു തോന്നാറുണ്ട്
ഞാന്‍ എന്റെ അച്ഛനെ വഞ്ചിച്ചുവെന്ന്
അഭയാര്‍ത്ഥി
ഞാന്‍ ജനിച്ചപ്പോള്‍
അമ്മ പറഞ്ഞു:
നീയൊരു അഭയാര്‍ത്ഥിയാണ്
തെരുവുവക്കിലെ ഞങ്ങളുടെ കൂടാരം
മഞ്ഞില്‍ പുകഞ്ഞു.
നിന്റെ നെറ്റിത്തടത്തില്‍,
പുരികങ്ങള്‍ക്കിടയില്‍
'ആര്‍' എന്ന അക്ഷരം എഴുന്നുനില്‍ക്കുന്നുവെന്ന്
എന്റെ അധ്യാപിക പറഞ്ഞു.
ഞാന്‍ നെറ്റിത്തടം ചുരണ്ടി, ഉരച്ചു
അനുസരണയില്ലാത്ത ചുവന്നവേദന
ഞാന്‍ അറിഞ്ഞു
എനിക്ക് മൂന്നുനാവുകള്‍
അതില്‍ ഒന്നെന്റെ
അമ്മഭാഷ മൊഴിയും
ഇംഗ്ലീഷിനും ഹിന്ദിക്കുമിടയിലെ
തിബത്തന്‍നാവ്
എന്റെ നെറ്റിത്തടത്തിലെ
'ആര്‍' എന്ന അക്ഷരത്തെ വായിക്കും
റംഗ്‌സെന്‍
(സ്വാതന്ത്ര്യം)
എന്നിലെ തിബത്തന്‍
രാജ്യഭ്രഷ്ടിന്റെ മുപ്പത്തിഒമ്പതുവര്‍ഷങ്ങള്‍
എന്നിട്ടും, ഒരൊറ്റരാജ്യവും ഞങ്ങളെ പിന്തുണയ്ക്കുന്നില്ല
ഒരു കൊലയാളിരാജ്യം പോലും!
ഞങ്ങള്‍ ഇവിടെ അഭയാര്‍ത്ഥികള്‍
തോറ്റരാജ്യത്തിന്റെ ജനത
രാജ്യമില്ലാ നാട്ടിന്റെ പൗരര്‍
തിബത്തന്‍കാര്‍: ലോകത്തിന്റെ സഹതാപസതംഭം
ശാന്തഭിക്ഷുക്കള്‍,സൗമ്യ സാമ്പ്രദായിക വിശ്വാസികള്‍
ഒരുലക്ഷവം നിരവധിയായിരവും അസാധാരണര്‍
നേര്‍ത്ത കൂടിച്ചേരലുകള്‍;സ്വാംശീകരണ
സാംസ്‌കാരികാധിപത്യ വൈവിധ്യങ്ങളുമായി ആഴത്തില്‍ കലര്‍പ്പ്
എല്ലാ പാറാവതിര്‍ത്തികളിലും ഓഫീസുകളിലും
ഞാനൊരു ഇന്തോ-തിബത്തന്‍.
എന്റെ രജിസ്‌ട്രേഷന്‍ സാക്ഷ്യപത്രം
നമസ്‌ക്കാരമോതി,
വര്‍ഷംതോറും പുതുക്കും.
ഇന്ത്യയിലെ വിദേശജാതന്‍.
ഞാന്‍ ഇന്ത്യക്കരനാണേറെക്കുറെ
എന്റെയീ ചീനന്‍ തിബത്തന്‍ മുഖത്തിന്റെ കാര്യത്തിലൊഴിച്ച്
''നേപ്പാളി?'',''തായി?'', ''ജാപ്പ്?''
''ചീനക്കാരന്‍?'', ''നാഗന്‍?'', ''മണിപ്പൂരി?''
ഇല്ല ഒരിക്കലുമീ ചോദ്യം-'' തിബത്തന്‍?''
ഞാനൊരു തിബത്തന്‍കാരനാണ്
എന്നാല്‍ ഞാനവിടെ നിന്നല്ല
അവിടെയായിരുന്നിട്ടുമില്ല ഒരിക്കലും
എന്നാലും ഞാന്‍ സ്വപ്നം കാണുന്നു
അവിടെ മൃതിയടയുന്നത്.
(1999)
ഭീകരവാദി
ഞാനൊരു ഭീകരനാണ്
ഞാന്‍ കൊല്ലാനിഷ്ടപ്പെടുന്നു
എനിക്ക് കൊമ്പുകളുണ്ട്
രണ്ട് തേറ്റകളും
തുമ്പിവാലും
വീട്ടില്‍ നിന്ന്്് വിരട്ടിയോടിക്കപ്പെട്ടവന്‍
ഭയത്തില്‍ നിന്ന് ഒളിച്ച്.
ജീവിതം സ്വയം രക്ഷിച്ച്
എന്റെ മുഖത്തിനു നേരെ വാതിലുകള്‍ കൊട്ടിയടച്ചു
നീതി തുടര്‍ച്ചായി നിഷേധിക്കപ്പെട്ട്
ക്ഷമ പരീക്ഷിക്കപ്പെട്ട്
ടെലിവിഷനില്‍, നിശബ്ദ
ഭൂരിപക്ഷത്തിനു മുമ്പില്‍ അടിച്ചു തകര്‍ക്കപ്പെട്ട്
ഭിത്തിയിലേക്ക് അമര്‍ത്തപ്പെട്ട്
മരണത്തിന്റെ ആ ഓരത്തുനിന്നു ഞാന്‍
മടങ്ങിവന്നിരിക്കുന്നു
മൂക്കുപൊത്തി
നീ ധൃതിയില്‍ വിഴുങ്ങിയ
അവമാനമാണു ഞാന്‍
നീ ഇരുട്ടില്‍ കുഴിച്ചുമൂടിയ
നാണക്കേടാണു ഞാന്‍
ഞാനൊരു ഭീകരനാണ്
എന്റെ വെടിവച്ചിടുക
ഭീരുത്വവും ഭയവും
താഴ്‌വരയില്‍
ഓമനനായ്ക്കുട്ടികളുടെയും
കുറിഞ്ഞി പൂച്ചകളുടെയുമിടയില്‍
ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു
ഞാന്‍ ഒറ്റയാണ്
എനിക്കൊന്നും
നഷ്ടമാവാനില്ല
ഞാനൊരു വെടിയുണ്ടയാണ്
ഞാന്‍ ഒന്നും ചിന്തിക്കുന്നില്ല
തകരത്തോടില്‍ നിന്ന് ആ
കോരിത്തരിപ്പിലേക്ക് ഞാന്‍ കുതിക്കുന്നു
രണ്ടു നിമിഷത്തെ ജീവിതം
മരിച്ചവര്‍ക്കൊപ്പം മരണം
നീ ഉപേക്ഷിച്ചുപോന്ന
ജീവിതമാണു ഞാന്‍
ചക്രവാളം
വീട് വിട്ട്
ഈ ചക്രവാളത്തിലേക്ക് നീ വന്നു
ഇവിടെ നിന്ന് മറ്റൊരിടത്തേക്ക് നീ തിരിക്കും
അവിടെ നിന്ന് അടുത്തയിടം തേടി
അടുത്തത്തില്‍ നിന്ന് അടുത്തതിലേക്ക്
ചക്രവാളത്തില്‍ നിന്ന് ചക്രവാളം തേടി
ഓരോ ചുവടും ഓരോ ചക്രവാളമാണ്
കാല്‍വയ്പ്പുകള്‍ കണക്കുകൂട്ടുക
അക്കങ്ങള്‍ വിട്ടുപോകുകയും അരുത്.
വെള്ളാരംകല്ലുകള്‍ പെറുക്കിയെടുക്കുക
ദേശങ്ങളിലെ പേരറിയാ വര്‍ണ്ണ ഇലകളും
വളവുകള്‍ അടയാളപ്പെടുത്തണം;
ചുറ്റുവട്ടത്തെ മലഞ്ചരിവുകളും
നിനക്ക് വീട്ടിലേക്ക്
തിരിച്ചെത്താനായി.
സ്വയം അറിയല്‍
ലഡാക്കില്‍ നിന്ന്
തിബറ്റിലേക്ക്
കണ്ണെത്തും ദൂരമേയുളളൂ
അവര്‍ പറഞ്ഞു:
ദുമ്ത്‌സെയിലെ കറുത്ത
കുന്നിനപ്പുറം തിബത്താണ്
ഞാനെന്റെ രാജ്യം തിബത്ത്
ആദ്യമായി കണ്ടു
തിടുക്കത്തില്‍, ഒളിച്ചുളള യാത്രക്കൊടുവില്‍
മലയ്ക്കു മുകളില്‍ ഞാനെത്തി
ഞാന്‍ മണ്ണിനെ മണത്തു
നിലത്തു വരച്ചു
വരണ്ടകാറ്റിന്റെ ഈണം കേട്ടു
കാട്ടുകൊറ്റിയുടെ കരച്ചിലും
അതിര്‍ത്തി ഞാന്‍ കണ്ടില്ല.
നേര്, ഇവിടുത്തേതില്‍ നിന്ന് അന്യമായി
ഞാനവിടെയൊന്നും കണ്ടില്ല
എനിക്കറിയില്ല
ഞാനവിടെയായിരുന്നോ
അതോ ഇവിടെയായിരുന്നോയെന്ന്
എനിക്കറിയില്ല
ഞാനിവിടെയായിരുന്നോ
അതോ അവിടെയായിരുന്നോയെന്ന്
എല്ലാ ശീതത്തിലും ക്യാംഗുകള്‍
ഇവിടെ വരുമെന്ന് അവര്‍ പറഞ്ഞു
എല്ലാ ഗ്രീഷ്മത്തിലും ക്യാംഗുകള്‍
അവിടേക്കു പോകുമെന്ന് അവര്‍ പറഞ്ഞു.
-----
ക്യാംഗ്: തിബത്തിന്റെയും ലഡാക്കിന്റെയും മലനിരകളിലെ വടക്കന്‍ സമതലമായ ചങ് താങില്‍ കാണപ്പെടുന്ന കാട്ടുകഴുത.
ആശയറ്റകാലം
എന്റെ ദലൈലാമയെ കൊല്ലൂ
എനിക്കിനിയതില്‍ വിശ്വസിക്കാന്‍ വയ്യ
്എന്റെ തല കുഴിച്ചുമൂടൂ
തച്ചുടയ്ക്കൂ
വിവസ്ത്രനാക്കൂ
ചങ്ങലക്കിടൂ
എന്നാല്‍ എന്നെ സ്വതന്ത്രനാക്കരുത്
തടവറയ്ക്കുളളില്‍
ഈ ശരീരം നിങ്ങളുടേതാണ്
പക്ഷേ ശരീരത്തിനുളളില്‍
എന്റെ വിശ്വാസങ്ങള്‍ എന്റേതു മാത്രം
നിങ്ങള്‍ക്ക് ഇനിയും
അതു ചെയ്യണമോ?
എന്നെ കൊല്ലുക, ഇവിടെ വച്ച് നിശബ്ദമായി
ശ്വാസം ശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കുക
പക്ഷെ,
എന്നെ സ്വതന്ത്രനാക്കരുത്.
നിങ്ങള്‍ക്കു വേണമെങ്കില്‍
ഇനിയും ചെയ്യുക
തുടക്കം മുതലേ വീണ്ടും:
അച്ചടക്കം പഠിപ്പിക്കുക
പുനര്‍ വിദ്യാഭ്യാസം ചെയ്യിക്കുക
സൈദ്ധാന്തീകരിക്കുക
നിങ്ങളുടെ കമ്യൂണിസ്റ്റ്
കോപ്രായങ്ങള്‍ കാണിക്കുക
പക്ഷെ എന്നെ സ്വതന്ത്രനാക്കരുത്.
എന്റെ ദലൈലാമയെ കൊല്ലൂ
എനിക്കിനിയതില്‍ വിശ്വസിക്കാന്‍ വയ്യ.
( തിബത്ത് കാണാന്‍ രഹസ്യമായി പോകുയും അവിടെ വച്ച് ചൈനീസ് പിടിയിലായി തടവറയില്‍ പീഡിപ്പിക്കപ്പെട്ടതുമാണ് സ്വയം അറിയല്‍, ആശയറ്റകാലം എന്ന രണ്ടു കവിതകളുടെയും പശ്ചാത്തലം)
അതിര്‍ത്തി കടക്കുമ്പോള്‍
രാത്രികളിലിഴഞ്ഞും പകലൊളിച്ചും
മഞ്ഞുമലകളില്‍ ഇരുപതിരവുകള്‍ പിന്നിട്ട് ഞങ്ങളെത്തി
അതിര്‍ത്തി ഇനിയും ദിനങ്ങള്‍ക്കപ്പുറമാണ്.
ദുര്‍ഘട മലകള്‍ താണ്ടി ഞങ്ങള്‍ വലഞ്ഞിരിക്കുന്നു
തലയ്ക്കു മുകളിലൂടെ ഒരു ബോംബര്‍ വിമാനം പറന്നു
എന്റെ കുട്ടികള്‍ ഭയന്നു നിലവിളിച്ചു
ഞാനവരെ എന്റെ മാറില്‍ ചേര്‍ത്തു മറച്ചു.
തളര്‍ച്ച അവയവങ്ങളെ ചീന്തിയെറിയുകയാണ്
എന്നാല്‍ മനസുമന്ത്രിച്ചു
യാത്രതുടരണം, അല്ലെങ്കില്‍ ഇവിടെ മരിച്ചുവീഴും
മകളെ ഈ തോളിലും മകനെ മറുതോളിലും
ഒരു കുഞ്ഞിനെ പിന്നിലുമേറ്റി
മഞ്ഞുപാടങ്ങളില്‍ ഞങ്ങളെത്തി.
യാത്രികരെ മരണകമ്പളം പുതപ്പിക്കുന്ന
നിരവധി ഭീകരമലകള്‍
മന്ദഗാമികളായി ഞങ്ങള്‍ താണ്ടി
വെളുത്തകൊലക്കളങ്ങളുടെ നടുവില്‍
മരവിച്ച കബന്ധങ്ങളുടെ ഒരു കൂന
കാഴ്ചയില്‍ നടുങ്ങി ക്ഷീണിത ആത്മാവ്.
മഞ്ഞില്‍ ചിതറിത്തെറിച്ച ചോരത്തുളളികള്‍.
പട്ടാളക്കാര്‍ ഈ പാത പിന്നിട്ടിരിക്കണം
ഞങ്ങളുടെ ഭൂമി ചുവന്ന വ്യാളികള്‍ക്കിരയായിരിക്കുന്നു
'യിഷിന്‍ നോര്‍ബു'വിനോട് ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു.
ഹൃദയത്തില്‍ പ്രതീക്ഷയുമായി
ചുണ്ടുകളില്‍ പ്രാര്‍ത്ഥനയുമായി
വിശപ്പടക്കാന്‍ ഒന്നുമില്ലാതെ.
ദാഹമകറ്റാന്‍ മഞ്ഞ്് കണങ്ങള്‍ മാത്രമായി
ഇരവുകള്‍ പിന്നിട്ട് ഞങ്ങള്‍ ഇഴഞ്ഞു.
ഒരു രാത്രി, ഉരഞ്ഞുപൊട്ടിയ കാലിനെക്കുറിച്ച്
മകളെന്നോട് പരാതി പറഞ്ഞു.
ഇടറി വീണ അവള്‍ മഞ്ഞില്‍ മരവിച്ച കാലില്‍ വീണ്ടുമെഴുന്നേറ്റു.
ആഴത്തില്‍ തൊലിയറ്റ്, പിളര്‍ന്ന് രക്തംവാര്‍ന്ന മുറിവുകളുടെ
വേദനയില്‍ അവള്‍ പുളഞ്ഞു, ഉരുണ്ടു.
അടുത്തപുലരിയില്‍ അവളുടെ കാലുകള്‍ അറ്റുപോയിരുന്നു
മരണം ചുറ്റും പിടിമുറുക്കിയിരിക്കുന്ന
നിസഹായ അമ്മയാണ് ഞാന്‍
'അമലേ എന്റെ സോദരരെ കാത്തുകൊള്ളണം
ഇവിടെയിരുന്നു ഞാനല്പം വിശ്രമിക്കട്ടെ'
അവളുടെ രൂപം മറഞ്ഞുപോകുംവരെ
അവളുടെ വിറയാര്‍ന്ന വിലാപം കാതില്‍ അകലുംവരെ
കണ്ണീരും വേദനയുമായി ഞാന്‍ പിന്‍തിരിഞ്ഞ് നോക്കി
കാലുകള്‍ എന്നെ മുന്നോട്ട് നയിച്ചു
എങ്കിലും ആത്മാവ് അവളോടൊപ്പമായിരുന്നു.
നീണ്ട പ്രവാസത്തിലും ഞാനവളെ കാണുന്നുണ്ട്
മഞ്ഞില്‍ മരവിച്ച കൈകള്‍ എന്റെ നേര്‍ക്കു വീശികാണിക്കുന്നത്.
കുട്ടത്തില്‍ മുതിര്‍ന്ന കുസൃതിയായിരുന്നു അവള്‍.
എല്ലാരാത്രിയിലും വിളക്കുകൊളുത്തും ഞാനവള്‍ക്കായി
അവളുടെ സഹോദരന്‍മാര്‍ പ്രാര്‍ത്ഥനയില്‍
എനിക്കൊപ്പം ചേരുന്നു.
പ്രവാസഗൃഹം
ഓടിട്ട മേല്‍ക്കൂര തകര്‍ന്നു വീണു തുടങ്ങി
ചുവരുകള്‍ നാലും താഴേക്ക് വീഴുമെന്ന്
ഭീഷണി മുഴക്കി കഴിഞ്ഞു
എന്നാല്‍ വീട്ടിലേക്ക് ഞങ്ങള്‍ക്കു വേഗം മടങ്ങണം.
വീട്ടുമുറ്റത്ത് ഞങ്ങള്‍ പപ്പായ വളര്‍ത്തിയിട്ടുണ്ട്
തോട്ടത്തില്‍ മുളകുചെടികളും
വേലിയായി ചങ്മായും.
വൈക്കോല്‍ മേഞ്ഞ തൊഴുത്തിനു മേല്‍
മത്തനുകള്‍ താഴേക്കുരണ്ടു വീഴും മട്ടില്‍.
പുല്‍തൊട്ടി വിട്ട് പുറത്ത് പശുക്കുട്ടികള്‍
മേല്‍ക്കൂരയില്‍ പുല്‍ച്ചെടികള്‍.
വള്ളികളില്‍ തൂങ്ങിയാടി ബീന്‍സുകള്‍
ജാലകത്തില്‍ മണിപ്ലാന്റ് പടര്‍ന്നിരിക്കുന്നു
ഞങ്ങളുടെ വീടിനും വേരു മുളച്ചിരിക്കുന്നു
വേലിപ്പടര്‍പ്പുകള്‍ കാടായി വളര്‍ന്നുകഴിഞ്ഞു
എനിക്കെങ്ങനെയിനി എന്റെ കുട്ടികളോട് പറയാനാകും
ഞങ്ങള്‍ എവിടെ നിന്നാണ് വന്നതെന്ന്?
ലോസര്‍ ആശംസകള്‍
താഷി ദെലക് !
കടം വാങ്ങിയ പൂന്തോട്ടത്തില്‍
എന്റെ സോദരീ നീ വളര്‍ന്നു, നന്നായി വളര്‍ന്നിരിക്കുന്നു.
ഈ ലോസറില്‍
പ്രഭാത അര്‍ച്ചനകളില്‍ പങ്കുകൊള്ളുമ്പോള്‍
നീ ഒന്നുകൂടി പ്രാര്‍ത്ഥിക്കുക
അടുത്ത ലോസര്‍
ലാസയില്‍ നമുക്കൊരുമിച്ച് ആഘോഷിക്കാനാകണമെന്ന്
നീ നിന്റെ കോണ്‍വന്റ് ക്ലാസുകളിലിരിക്കുമ്പോള്‍
ഒരു പാഠംകൂടി കൂടുതലായി പഠിക്കുക
തിബറ്റില്‍ തിരിച്ചെത്തുമ്പോള്‍ കുട്ടികളെ പഠിപ്പിക്കാനായി.
കഴിഞ്ഞ ലോസറില്‍,
നമ്മുടെ സന്തോഷ ലോസറില്‍
പ്രാതലില്‍ ഇഡലി-സാമ്പാര്‍ കഴിച്ച്
ഞാനെന്റെ അവസാനവര്‍ഷ ബി.എ.പരീക്ഷയെഴുതി.
എന്റെ മുളളുകളുളള ഫോര്‍ക്കില്‍
ഇഡലികള്‍ നേരെ നിന്നില്ലെങ്കിലും
ഞാനെന്റെ പരീക്ഷ നന്നായി എഴുതി.
കടം വാങ്ങിയ പൂന്തോട്ടത്തില്‍
എന്റെ സോദരീ നീ വളര്‍ന്നു, നന്നായി വളര്‍ന്നിരിക്കുന്നു.
നീ നിന്റെ വേരുകളെ
ചുടുകട്ടകള്‍ക്കും കല്ലുകള്‍ക്കും
തറയോടുകള്‍ക്കും മണ്ണിനും ഇടയിലിലേക്ക് അയക്കുക
ശിഖരങ്ങളെ വിശലമായി പടര്‍ത്തുക
വളരുക,
സീമകളില്ലാത്ത ഉയരങ്ങളിലേക്ക്.
From the book 'Kora', Tenzin Tsundue
Malayalam translation: Bijuraj
Publisher: Fabian Books, Mavelikkara, Kerala
Tuesday, January 18, 2011
ഹരോള്‍ഡ് പിന്ററുടെ 17കവിതകള്‍
ജനാധിപത്യം
അവിടെ ഒരു രക്ഷയുമില്ല
വലിയ കുത്തുകോലുകള്‍ പുറത്താണ്
അവര്‍ കണ്‍വെട്ടത്തുളളതിനെയെല്ലാം ഭോഗിക്കും
നിങ്ങളുടെ പിന്‍വശം കാത്തോളണം.
ഫെബ്രുവരി 2003
കവിത
പ്രകാശം ചെങ്കനലായി.
ഇനിയെന്ത് സംഭവിക്കും?
രാവ് അണഞ്ഞിരിക്കുന്നു
മഴ നിലച്ചു
ഇനിയെന്ത് സംഭവിക്കും?
രാവ് ആഴമേറിയിരിക്കുന്നു
അവനറിയില്ല
ഞാന്‍ അവനോട്
എന്ത് പറയുമെന്ന്
അവന്‍ പോയപ്പോള്‍
എനിക്കൊരു വാക്ക്
അവന്റെ കാതില്‍
മൊഴിയാനുണ്ടായിരുന്നു
പറയൂ, ഞാനെന്തിനെപ്പറ്റിയാണ് പറയേണ്ടിയിരുന്നത്
സംഭവിക്കേണ്ട കൂടിക്കാഴ്ച
ഇപ്പോള്‍ കഴിഞ്ഞിരിക്കുന്നു
പക്ഷെ, അവനൊന്നും പറഞ്ഞില്ല
കൂടിക്കാഴ്ചയില്‍ നടക്കേണ്ടിയിരുന്നുവെങ്കിലും.
അവനിപ്പോഴാണ് തിരിഞ്ഞ്,
പുഞ്ചിരിച്ചു മൊഴിഞ്ഞത്:
'' എനിക്കറിയില്ല
ഇനി അടുത്തത് എന്ത്
സംഭവിക്കുമെന്ന് ''.
1981
പ്രേതം
തണുത്ത വിരലുകള്‍ എന്റെ കഴുത്തിന്
തൊട്ടടുത്തുളളതായി ഞാന്‍ അറിഞ്ഞു
ആരോ എന്റെ കഴുത്തുഞ്ഞെരിക്കുന്നതു
പോലെ അത് തോന്നിച്ചു.
ചുണ്ടുകള്‍ മധുരതരമായതുപോലെ
തന്നെ കടുപ്പമുളളതായിരുന്നു
ആരോ എന്നെ ചുംബിക്കുന്നതു
പോലെ അത് തോന്നിച്ചു.
്എനിക്കു ചരിചിതമായ
മുഖമാണെന്ന് ഞാന്‍ കണ്ടു
അഴകുറ്റതെന്നപോലെ
ചൈശാചികമായ ഒരു മുഖം
അത് ചിരിച്ചില്ല, അത് ക്ഷീണതവുമല്ലായിരുന്നു
കണ്ണുകള്‍ വിശാലവും
തൊലികള്‍ വെളുത്തതുമായിരുന്നു
ഞാന്‍ ചിരിച്ചില്ല, ഞാന്‍ കരഞ്ഞില്ല
ഞാനെന്റെ കൈയുര്‍ത്തി
അതിന്റെ കവിളില്‍ തൊട്ടു
1983
ദൈവം
താഴെയുളള ജനക്കൂട്ടത്തെ
അനുഗ്രഹിക്കാനായി
ഒരു വാക്ക് കണ്ടെത്താന്‍
ദൈവം സ്വന്തം രഹസ്യ
ഹൃദയത്തിലേക്ക് നോക്കി
എന്നാല്‍ അവന്‍ നോട്ടം ആവര്‍ത്തിച്ചു
തുടരുമ്പോള്‍
യാചകപ്രേതങ്ങള്‍ക്ക് വീണ്ടും ജീവിക്കണം
ആ മുറിയില്‍ ഇല്ലാ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍
അവന്‍ കത്തുന്ന തീക്ഷണ
വേദനയറിഞ്ഞു
അവന് നല്‍കാന്‍
ആശിസുകളൊന്നുമില്ലായിരുന്നു
1993
പഴയ ദിനങ്ങള്‍
നല്ലത്, അവിടെ കുഴപ്പങ്ങളൊന്നും ഉണ്ടായില്ല
എല്ലാ ജനാധിപത്യങ്ങളും
(എല്ലാ ജനാധിപത്യങ്ങളും)
ഞങ്ങള്‍ക്കു പിന്നിലുണ്ടായിരുന്നു
അതുകൊണ്ട് ഞങ്ങള്‍ക്ക് ചിലയാളുകളെ കൊല്ലേണ്ടി വന്നു.
അതിനെന്താ?
ഇടതന്‍മാരെ കൊല്ലണം
പഴയ ദിനങ്ങളില്‍
ഞങ്ങളിങ്ങനെ പറയുമായിരുന്നുഃ
നിന്റെ മകള്‍ ഇടതാ
ഞാനീ നാറുന്ന ഇടിയന്‍ കോല്‍
അവളുടെ നാറുന്ന ഇടതു ശരീരത്തില്‍ എങ്ങനെയും
തളളി മേലോട്ട് മേലോട്ട് കയറ്റും
അങ്ങനെ ഇടതന്‍മാരെ തീര്‍ത്തു
അത് പഴയദിനങ്ങളായിരുന്നു
പക്ഷേ, ഞാന്‍ പറയും അത് നല്ല പഴയദിനങ്ങളായിരുന്നു
എങ്ങനെയായാലും എല്ലാ ജനാധിപത്യങ്ങളും
(എല്ലാ ജനാധിപത്യങ്ങളും)
ഞങ്ങളുടെ പിന്നിലുണ്ടായിരുന്നു
അവര്‍ പറഞ്ഞു:
മറ്റാരോടും ഞങ്ങള്‍ പിന്നിലുണ്ടെന്നത്
മാത്രം പറയരുതേ
(അത് മാത്രം പറയരുതേ)
അത്രമാത്രം
അതുമാത്രം പറയരുതേ
(അത് മാത്രം പറയരുതേ)
ഞങ്ങള്‍ പിന്നിലുണ്ടെന്നത് മാത്രം
പറയരുതേ
അവരെ കൊന്നുകള
നല്ലത്, എന്റെ പെമ്പ്രന്നോത്തിക്ക് സമാധാനം വേണം
എന്റെ ചെറിയ പിളേളര്‍ക്കും അത് വേണം.
അതുകൊണ്ട് ഞങ്ങള്‍
ഇടതന്‍മാരെയെല്ലാം കൊന്നു
ഞങ്ങളുടെ ചെറിയപിളേളര്‍ക്ക്
സമാധാനം കിട്ടാനായി
എന്തായാലും കുഴപ്പങ്ങളൊന്നുമുണ്ടായില്ല
എങ്ങനെയായാലും അവന്‍മാരൊക്കെ ചത്തുകിട്ടി, എന്തായാലും.
1996
മറഞ്ഞുപോയത്
വെളിച്ചത്തിന്റെ പ്രണയികള്‍,
വെന്ത തൊലികള്‍,
തലയോട്ടികള്‍, രാത്രിയുടെ
വെളള മിന്നല്‍വെളിച്ചങ്ങള്‍,
മനുഷ്യരുടെ മരണത്തില്‍ ചൂട്
ഹൃദയവും പിന്‍തുട ഞരമ്പുകളും
സംഗീതമുറിയില്‍ വേറിട്ടു
അവിടെ വെളിച്ചത്തിന്റെ കുട്ടികള്‍ക്ക് അറിയാം
തങ്ങളുടെ രാജ്യം വന്നെത്തിയെന്ന്.
1998
അര്‍ബുദ കോശങ്ങള്‍
''എങ്ങനെ മരിക്കണമെന്ന് മറന്നു പോയവയാണ് അര്‍ബുദകോശങ്ങള്‍''
(നഴ്‌സ്, റോയല്‍ മാര്‍സ്‌ഡെന്‍ ആശുപത്രി)
എങ്ങനെ മരിക്കണമെന്ന്
അവ മറന്നുപോയിരിക്കുന്നു
അതുകൊണ്ട് അവ തങ്ങളുടെ കൊലജീവിതം നീട്ടികൊണ്ടുപോയി
ഞാനും എന്റെ മുഴയും സ്‌നേഹ
പോരാട്ടം നടത്തി
നമുക്ക് ആശിക്കാം ഇരട്ടമരണം
ഒഴിഞ്ഞുവെന്ന്
എന്റെ മുഴ മരിച്ചു കാണാന്‍ ഞാനാശിച്ചു
മാംസാര്‍ബുദം മരിക്കാന്‍ മറന്നുപോയി
എന്നാല്‍, പകരം അതെന്നെ
കൊല്ലാന്‍ പരിപാടിയിട്ടു
പക്ഷേ, മരിക്കെണ്ടതെങ്ങനെ
എന്നെനിക്ക് ഓര്‍മയുണ്ട്
എന്റെ സാക്ഷികളൊക്കെ മരിച്ചെങ്കിലും.
എന്നാല്‍ അവര്‍ പറഞ്ഞതെന്തെന്ന്
ഞാന്‍ ഓര്‍മിക്കുന്നുണ്ട്.
മുഴകള്‍ക്കു പകരം അവര്‍ തിരികെ നല്‍കും
രോഗം ജനിക്കുന്നതിനുമുമ്പ്
കുരുടരും മൂകരുമായിരുന്നതുപോലെ,
മാംസാര്‍ബുദം വിഹരിക്കാന്‍ തുടങ്ങുന്നതിനുമുമ്പെന്നപോലെ.
കറുത്ത കോശങ്ങള്‍
കരിഞ്ഞുണങ്ങി മരിക്കും
അല്ലെങ്കില്‍ അവര്‍ തങ്ങളുടെ പാതയില്‍
ആമോദത്തോടെ ഗാനാലാപനം നടത്തും.
അവര്‍ തീര്‍ത്തും നിശബ്ദമായി
രാത്രിയും പകലും പോറ്റും,
നീ ഒരിക്കലും അറിയില്ല,
അവര്‍ ഒരിക്കലും പറയില്ല.
മാര്‍ച്ച് 2002
ഉച്ചഭക്ഷണത്തിനു ശേഷം
നല്ല വസ്ത്രധാരികളായ ജീവികള്‍
ഉച്ചഭക്ഷണത്തിനുശേഷം എത്തി
മരിച്ചവര്‍ക്കിടയില്‍ മണം പിടിച്ചു;
തങ്ങളുടെ ഉച്ചഭക്ഷണത്തിനായി
മാന്യ-വസ്ത്രധാരണ ജീവികളെല്ലാം
മാലിന്യങ്ങളില്‍ നിന്ന്
പഴുത്ത കനികള്‍ പറിച്ചെടുക്കും
ചിതറിയ അസ്ഥികള്‍കൊണ്ട്
മാംസ സൂപ്പിളക്കും
ഉച്ചഭക്ഷണത്തിനുശേഷം
അവര്‍ അലസരായി ചാഞ്ഞുകിടക്കും
ചുവന്നവീഞ്ഞ് ഒത്ത
തലയോട്ടികളില്‍ പകര്‍ന്ന്.
സെപ്റ്റംബര്‍ 2002
കാലാവസ്ഥാ പ്രവചനം
ദിവസം ഉണര്‍ന്നെണീക്കുക മേഘാവൃത തുടക്കത്തിലേക്കായിരിക്കും
അത് തികച്ചും തണുപ്പുളളതാവും
എന്നാല്‍ ദിനം മുന്നേറുമ്പോള്‍
സൂര്യന്‍ പുറത്തെത്തും
മദ്ധ്യാഹ്നം വരണ്ടതും ഇളംചൂടുളളതുമാവും
സായാഹ്നത്തില്‍ ചന്ദ്രന്‍ പ്രകാശിക്കും
അത് തീര്‍ത്തും തിളക്കമുളളതാവും
അവിടെ,
ഇതുകൂടി പറയേണ്ടതുണ്ട്,
ഒരു സുഖദായാക കാറ്റുണ്ടാകും
പക്ഷേ, അര്‍ദ്ധരാത്രിയോടെ
അത് കെട്ടടങ്ങും
പിന്നീട് മറ്റൊന്നും സംഭവിക്കില്ല
ഇത് അവസാന കാലവാസ്ഥാ പ്രവചനമാണ്
മാര്‍ച്ച് 2003
കണ്ടുമുട്ടല്‍
ഇത് രാത്രിയുടെ മരണമാണ്
ചിരകാല മരണം
തങ്ങള്‍ക്കടുത്തേക്ക് നടന്നടുക്കുന്ന
പുതിയ മരണത്തിനായി
കാത്തിരിക്കുന്നു
മരണം ആശ്ലേഷിക്കുമ്പോള്‍
അവിടെ ഒരു മൃദുഹൃദയ സ്പന്ദനം.
പണ്ടെന്നോയുളള മരണവും
പുതിയ മരണവും
അവര്‍ക്കടുത്തേക്ക്
നടന്നടുക്കുന്നു
ആദ്യമായും അവസാനമായും
കണ്ടുമുട്ടിയപ്പോള്‍
അവര്‍ കരയുകയും
ചുംബിക്കുകയും ചെയ്യുന്നു
2002
ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ
ഇവിടെ അവര്‍ വീണ്ടും പോകുന്നു,
യാങ്കികള്‍ അവരുടെ ആയുധമേന്തിയ പ്രകടനത്തില്‍
ആഹ്‌ളാദത്തിന്റെ വീരഗാഥകള്‍ ചൊല്ലുന്നു
വലിയ ലോകത്തിന് കുറുകെ കുതിക്കുമ്പോള്‍ അവര്‍
അമേരിക്കന്‍ ദൈവത്തെ വാഴ്ത്തുന്നു
മരിച്ചവരെക്കൊണ്ട് ഓടകളെല്ലാം അടഞ്ഞിരിക്കുന്നു
അവര്‍ക്കൊപ്പം ചേരാത്ത ഓരോരുത്തരെയും കൊണ്ട്,
പാടാന്‍ വിസമ്മതിച്ച ഓരോരുത്തരെയും കൊണ്ട്,
ഒച്ച നഷ്ടമായിക്കൊണ്ടിരിക്കുന്ന
ഓരോരുത്തരെയും കൊണ്ട്,
ഈണം മറന്നുപോയ ഓരോരുത്തരെയുംകൊണ്ട്.
കുതിരപ്പുറത്തേറിയവര്‍ക്ക് ചമ്മട്ടിയുണ്ട്
അത് നിങ്ങളുടെ അരിഞ്ഞെറിയും
നിങ്ങളുടെ തല മണ്ണിലുരുണ്ടുപോകുന്നു
നിങ്ങളുടെ തല അഴുക്കിലെ ചെറുകുളമാണ്
നിങ്ങളുടെ തല പൊടിപടലങ്ങളില്‍ ഒരു കറയാണ്
നിങ്ങളുടെ കണ്ണുകള്‍ പുറത്തുപോയിരിക്കുന്നു
നിങ്ങളുടെ മൂക്ക് മരിച്ചവരുടെ മണം മാത്രം പിടിക്കുന്നു
എല്ലാ മൃതവായുവും
അമേരിക്കന്‍ ദൈവത്തിന്റെ മണത്തോടൊപ്പം
സജീവമാകുന്നു
ജനുവരി 2003
ആജ്ഞ
നിങ്ങള്‍ ആജ്ഞാപിക്കാന്‍ തയാറാണോ?
ഇല്ല ഒന്നും ആജ്ഞാപിക്കാനില്ല
ഇല്ല എനിക്ക് ആജ്ഞാപിക്കാന്‍ വയ്യ
ഇല്ല, ഞാന്‍ ആജ്ഞകളില്‍ നിന്നെല്ലാം ദൂരെയാണ്
അവിടെ എല്ലാമുളളപ്പോള്‍
ഒന്നും ആജ്ഞാപിക്കാനില്ല
ആജ്ഞ നീണ്ട ഒരാജ്ഞമാത്രമായി ശേഷിക്കും
ആജ്ഞയുടെ ഉദരത്തിലാണ്
കുഴപ്പങ്ങളുടെ അന്നം
ആജ്ഞയ്ക്ക് കുഴപ്പങ്ങളുടെ നിണം ആവശ്യമാണ്
'സ്വാതന്ത്ര്യ'ത്തിനും തീട്ടത്തിനും മറ്റ് തീട്ടങ്ങളല്ലാത്തിനും
തങ്ങളുടെ കൊലപാതകങ്ങളെ മധുരതരമാക്കാന്‍
ആജ്ഞയുടെ തീട്ടങ്ങള്‍വേണം
ഇരുണ്ട മുറിയിലെ യാചകനാണ് കുഴപ്പങ്ങള്‍
ബാങ്കുടമയേയും വാര്‍പ്പ് ഇരുമ്പിന്റെ
ഗര്‍ഭപാത്രവും ആവശ്യപ്പെടുക
തണുത്തുറഞ്ഞ വീട്ടുക്രമത്തില്‍
കുഴപ്പങ്ങള്‍ ഒരു കുഞ്ഞാണ്
വിഷംനിറച്ച കല്ലറയില്‍ ഒരു സൈനികന്‍.
1996
പ്രത്യേക ബന്ധം
ബോംബുകള്‍ പൊട്ടിത്തെറിച്ചു
കാലുകള്‍ അറ്റു
തലകള്‍ അറ്റു
കൈകള്‍ അറ്റു
പാദങ്ങളറ്റു
വെളിച്ചമണഞ്ഞു
തലകള്‍ അറ്റു
കാലുകള്‍ അറ്റു
ലിംഗമെഴുന്നേറ്റു
മരണം മാലിന്യമാണ്
വെളിച്ചമണഞ്ഞു
മരണം ധൂളിയാണ്
ഒരാള്‍ മറ്റൊരാള്‍ക്കു മുന്നില്‍ കുമ്പിട്ടു
അവന്റെ കാമത്തെ ഈമ്പിക്കുടിച്ചു
ഓഗസ്റ്റ് 2004
അമേരിക്കന്‍ കാല്‍പന്ത്
ഹല്ലേലൂയാ!
അത് തുടരുകയാണ്
നമ്മള്‍ ഇടിച്ച് അവരില്‍ നിന്ന്
തീട്ടം പുറത്തെത്തിക്കും
അവരുടെ പിന്നില്‍ നിന്ന്
മുകളിലേക്ക് ഇടിച്ച്
ഗുദങ്ങളില്‍ നിന്ന് തീട്ടം വരുത്തും
അവരുടെ ഭോഗചെവികളില്‍ നിന്നും
അത് തുടരുകയാണ്
നമ്മള്‍ ഇടിച്ച് അവരില്‍ നിന്ന് തീട്ടം പുറത്തെത്തിക്കും
അവര്‍ അവരുടെ തീട്ടം കൊണ്ട് മനംപിരട്ടണം!
ഹല്ലേലൂയാ
എല്ലാ നല്ലകാര്യങ്ങള്‍ക്കും
ദൈവത്തെ വാഴ്ത്തുക
നമ്മള്‍ അവരെ ഭോഗതീട്ടത്തില്‍
ഇടിച്ചിടും
അവരത് തിന്നുകയാണ്
എല്ലാ നല്ലകാര്യങ്ങള്‍ക്കും
ദൈവത്തെ വാഴ്ത്തുക
നമ്മള്‍ അവരുടെ പന്തുകളെ
പൊടികളിലേക്ക് ഇടിച്ചിടും
ഭോഗ പൊടികളുടെ പൊട്ടിയകലങ്ങളിലേക്ക്
നമ്മള്‍ അത് ചെയ്തിരിക്കുന്നു.
ഇപ്പോള്‍ ഞാനാഗ്രഹിക്കുന്നു
നിങ്ങള്‍ ഇവിടെയെത്തി
എന്റെ വായില്‍ ചുംബിക്കണം
ഭോജനശാല
അല്ല, നിങ്ങള്‍ക്ക് തെറ്റിയിരിക്കുന്നു
എല്ലാവരും തങ്ങള്‍ക്ക് ആകാനാവുന്നയത്രയും
സുന്ദരരാണ്
പ്രത്യേകിച്ച് ഉച്ചഭക്ഷണസമയത്ത്
പൊട്ടിച്ചിരിക്കുന്ന ഭോജനശാലയില്‍
എല്ലാവരും സുന്ദരരാണ്
തങ്ങള്‍ക്ക്
ആകാനാവുന്നയത്രയും
അവര്‍ അവരുടെതായ
അഴകില്‍
ചലിക്കുന്നു
അവര്‍ അതിന് കണ്ണീര്‍
പൊഴിക്കുന്നു
വാടക വീടിന്റെ
പിന്നാമ്പുറത്തിരുന്ന്.
സന്ദേശം
ജില്‍,
ഫ്രെഡ് ഫോണ്‍ ചെയ്തിരുന്നു. അവനിന്ന് രാത്രി എത്താനാവില്ല.
അവന്‍ പറഞ്ഞത് വീണ്ടും വിളിക്കാമെന്നാണ്, കഴിയുന്നയത്രയും വേഗത്തില്‍.
ഞാന്‍ പറഞ്ഞു( നിനക്ക് വേണ്ടി) ഒ.കെ, മനസ് വിഷമിക്കേണ്ട.
സുഖമാണെന്ന് നിന്നോട് പറയാന്‍ അവന്‍ പറഞ്ഞു,
അവന്‍ പറഞ്ഞു, നിനക്കറിയാമോ, ഒറ്റ കുഴപ്പം അപ്പിയിടല്‍, അത് പോകുന്നില്ല
നീയും മല്ലടിക്കുന്നത് തൂറ്റലിനോടാണ്.
ചിലപ്പോള്‍ നീയും മറ്റൊന്നല്ല, നടക്കുന്ന ഒരു തീട്ടമുറിയാണ്.
എനിക്ക് എന്റെ തന്നെ നാറ്റം നല്ല പരിചിതമാണ്,
ഞാന്‍ അവനോട് പറഞ്ഞു, ഞാന്‍ ശാന്തനായിരിക്കാന്‍ ഉപദേശിച്ചിട്ടുണ്ട്.
നിന്നെ താഴെ കിട്ടാന്‍ ഭോഗാസ്‌കതരെ അനുവദിക്കരുത്
രണ്ടുമിനിറ്റുകള്‍ കൂടുമ്പോള്‍ തൂക്കുപാത്രത്തിന്റെ മൂടി മാറ്റണം
പട്ടണത്തിലേക്ക് പോവുക, ആരെയെങ്കിലും പൊളളിച്ച് മരണത്തിലേക്ക് നയിക്കൂ,
മറ്റൊരു വേശ്യയെ കണ്ടെത്തൂ, അവള്‍ക്ക് ചില അടിച്ചുപരത്തലുകള്‍ നല്‍കുന്നവനാകൂ,
ചെറുപ്പമായിരിക്കുമ്പോള്‍ ജീവിക്കുക,അത് മുഷിപ്പാകുന്നവരെ,
ആദ്യം കണ്ടുമുട്ടുന്ന അന്ധന്റെ വൃഷ്ണത്തിന് കിഴുക്കുക.
എന്തായാലും അവന്‍ വീണ്ടും വിളിക്കും
ചായസമയത്ത് ഞാന്‍ മടങ്ങിവരും
നിന്റെ സ്‌നേഹമയിയായ അമ്മ.
നോക്കരുത്
നോക്കരുത്
ലോകം തകരാന്‍ പോകുന്നു
നോക്കരുത്
ലോകം അതിന്റെ എല്ലാ വെളിച്ചത്തെയും പുറത്താക്കാന്‍ പോകുന്നു
ആ ഇരുളിന്റെ നരകഗര്‍ത്തത്തില്‍ നമ്മളെ കുത്തിനിറയ്ക്കും
മനംപിരട്ടുന്ന കറുത്ത സ്ഥൂലയിടത്ത്
നമ്മള്‍ കൊല്ലും അല്ലെങ്കില്‍ മരിക്കും അല്ലെങ്കില്‍ നൃത്തം വയ്ക്കും അല്ലെങ്കില്‍ കരയും
അതുമല്ലെങ്കില്‍ ആവലാതിയുമായി അലറും അല്ലെങ്കില്‍
ചുണ്ടെലിയെപ്പോലെ ചിലയ്ക്കും
നമ്മുടെ പ്രാരംഭവിലയെപ്പറ്റി
പുനര്‍ കൂടിയാലോചന നടത്താന്‍
വിരുന്നിനിടയിലെ കലാപം
ഹാരോള്‍ഡ് പിന്റെര്‍
ഫാബിയന്‍ ബുക്സ്
മാവേലിക്കര
മൊഴിമാറ്റം: ബിജുരാജ്
Sunday, January 16, 2011
സൈനികാധികാരത്തിനു കീഴില്‍ ഒരു പക്ഷി
മണിപ്പൂരി കവിത
ഇറോം ചാനു ശര്‍മിള
എന്റെ കാലുകള്‍ വിലങ്ങുകളില്‍ നിന്ന് സ്വതന്ത്രമാക്കൂ
ഇത് മുള്ളുകള്‍കൊണ്ടുണ്ടാക്കിയ തളകള്‍.
ഇടുങ്ങിയ മുറിക്കുള്ളില്‍ എന്നെ അടച്ചിരിക്കുന്നൂ.
എന്റെ കുറ്റം കുടികൊള്ളുന്നത്
ഒരു പക്ഷിയായി ജനിച്ചുവെന്നതിലാണ്.
തടവറയുടെ ഇരൂണ്ട മുറിക്കുള്ളില്‍
പല ശബ്ദങ്ങള്‍ ചുറ്റും പ്രതിധ്വനിക്കുന്നു
അത് കിളിക്കൊഞ്ചലുകളല്ല
അത് അമോദ കിലുങ്ങിച്ചിരികളല്ല
അത് താരാട്ട്പാട്ടുമല്ല
ഒരു കുട്ടിയെ അമ്മയുടെ മാറില്‍നിന്ന് പറിച്ചകറ്റിയിരിക്കുന്നു
അമ്മയുടെ നിലവിളി.
ഒരു സ്ത്രീയെ ഭര്‍ത്താവില്‍ നിന്ന് അകറ്റിയിരിക്കുന്നു
ഒരു വിധവയുടെ മനോവേദന നിറഞ്ഞ വിലാപം.
പട്ടാളക്കാരന്റെ കൈയില്‍ ഒരു കുട്ടിയുടെ കുതിറിച്ചകള്‍.
ഒരു തീകുണ്ഡം കാണാം
വിധിദിനങ്ങള്‍ അതിനെ പിന്തുടരുന്നു
തീകുണ്ഡം ചെറുതാകുന്നു;
ശാസ്ത്രത്തിന്റെ ഉല്‍പന്നത്താല്‍
വാചികമായ അനുഭവങ്ങളാല്‍
സംവേദന അവയവങ്ങുടെ വേലക്കാര്‍
എല്ലാവരും മോഹനിദ്രയിലാണ്
മദലഹരി-ചിന്തയുടെ ശത്രുക്കള്‍
ചിന്തിക്കുക എന്നതിന്റെ വിവേകം ഇല്ലാതാക്കിയിരിക്കുന്നു
ചിന്തിക്കുക എന്നതിന്റെ പരീക്ഷണങ്ങളൊന്നുമില്ല
ഗൂഢസ്മിത മുഖവുമായി
യാത്രികന്‍ മലനിരകള്‍ക്കപ്പുറത്തുനിന്ന് വരുന്നു
ഒന്നും ശേഷിക്കുന്നില്ല, എന്റെ വേദനയല്ലാതെ
കാണുന്ന കണ്ണുകളില്‍ ഒന്നുമില്ല
ശക്തി പ്രകടിപ്പിക്കാനുമാവില്ല
മനുഷ്യ ജീവിതം വിലപ്പെട്ടതാണ്
ജീവിതം അവസാനിക്കുന്നതിന് മുമ്പ്
ഇരുട്ടിലെ വെളിച്ചമാകാന്‍ എന്നെ അനുവദിക്കുക
മകരന്ദങ്ങള്‍ വിതയ്‌ക്കേണ്ടതുണ്ട്
അനശ്വരതയുടെ സത്യം നടേണ്ടതുണ്ട്
കൃത്രിമചിറകുകള്‍ അണിഞ്ഞ്
ഭൂമിയുടെ എല്ലാ കോണുകളിലും എത്തണം
ജീവിതത്തിന്റെയും മരണത്തിന്റെയും രേഖകള്‍ സന്ധിക്കുന്നിടത്ത്
പ്രഭാത ഗീതികള്‍ പാടണം
ലോകത്തിന്റെ സംഘഗാനം അവതരിപ്പിക്കണം
തടവറയുടെ കവാടങ്ങള്‍ വലിച്ചുതുറക്കണം
ഞാന്‍ മറ്റൊരു പാതയിലേക്ക് പോകില്ല
ദയവായി മുള്ളുകളുടെ വിലങ്ങുകള്‍ മാറ്റൂ
ഒരു പക്ഷിയുടെ ജീവിതമായി ജനിച്ചതിന്
എന്നെ അപരാധിയാക്കാതിരിക്കുക!
ഇറോം ചാനു ശര്‍മിള: മണിപ്പൂരിലെ സൈനിക ഭരണാധികാരത്തിനെതിരെയുള്ള സമാധാനപോരാട്ടത്തിന്റെ ധീരോദാത്ത നായിക. കവി. പത്രപ്രവര്‍ത്തക, രാഷ്ട്രീയ പ്രവര്‍ത്തക. 1972 മാര്‍ച്ച് 14 ന് മണിപ്പൂരില്‍ ജനിച്ചു. 2000 നവംബര്‍ മുതല്‍, മണിപ്പൂരില്‍ ഇന്ത്യന്‍ ഭരണകൂടം അടിച്ചേല്‍പ്പിച്ചിരിക്കുന്ന സായുധ സേന പ്രത്യേക അധികാര നിയമം (എ.എഫ്.എസ്.പി.എ.) പിന്‍വലിക്കണമെന്നാവശ്യപ്പെട്ട നിരാഹാര സമരത്തില്‍.
മണിപ്പൂരില്‍നിന്ന് ഈ കവിത ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയത് വൈഡ് ആംഗിള്‍ സോഷ്യല്‍ ഡവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയാണ്.
ഇറോം ചാനു ശര്‍മിള
എന്റെ കാലുകള്‍ വിലങ്ങുകളില്‍ നിന്ന് സ്വതന്ത്രമാക്കൂ
ഇത് മുള്ളുകള്‍കൊണ്ടുണ്ടാക്കിയ തളകള്‍.
ഇടുങ്ങിയ മുറിക്കുള്ളില്‍ എന്നെ അടച്ചിരിക്കുന്നൂ.
എന്റെ കുറ്റം കുടികൊള്ളുന്നത്
ഒരു പക്ഷിയായി ജനിച്ചുവെന്നതിലാണ്.
തടവറയുടെ ഇരൂണ്ട മുറിക്കുള്ളില്‍
പല ശബ്ദങ്ങള്‍ ചുറ്റും പ്രതിധ്വനിക്കുന്നു
അത് കിളിക്കൊഞ്ചലുകളല്ല
അത് അമോദ കിലുങ്ങിച്ചിരികളല്ല
അത് താരാട്ട്പാട്ടുമല്ല
ഒരു കുട്ടിയെ അമ്മയുടെ മാറില്‍നിന്ന് പറിച്ചകറ്റിയിരിക്കുന്നു
അമ്മയുടെ നിലവിളി.
ഒരു സ്ത്രീയെ ഭര്‍ത്താവില്‍ നിന്ന് അകറ്റിയിരിക്കുന്നു
ഒരു വിധവയുടെ മനോവേദന നിറഞ്ഞ വിലാപം.
പട്ടാളക്കാരന്റെ കൈയില്‍ ഒരു കുട്ടിയുടെ കുതിറിച്ചകള്‍.
ഒരു തീകുണ്ഡം കാണാം
വിധിദിനങ്ങള്‍ അതിനെ പിന്തുടരുന്നു
തീകുണ്ഡം ചെറുതാകുന്നു;
ശാസ്ത്രത്തിന്റെ ഉല്‍പന്നത്താല്‍
വാചികമായ അനുഭവങ്ങളാല്‍
സംവേദന അവയവങ്ങുടെ വേലക്കാര്‍
എല്ലാവരും മോഹനിദ്രയിലാണ്
മദലഹരി-ചിന്തയുടെ ശത്രുക്കള്‍
ചിന്തിക്കുക എന്നതിന്റെ വിവേകം ഇല്ലാതാക്കിയിരിക്കുന്നു
ചിന്തിക്കുക എന്നതിന്റെ പരീക്ഷണങ്ങളൊന്നുമില്ല
ഗൂഢസ്മിത മുഖവുമായി
യാത്രികന്‍ മലനിരകള്‍ക്കപ്പുറത്തുനിന്ന് വരുന്നു
ഒന്നും ശേഷിക്കുന്നില്ല, എന്റെ വേദനയല്ലാതെ
കാണുന്ന കണ്ണുകളില്‍ ഒന്നുമില്ല
ശക്തി പ്രകടിപ്പിക്കാനുമാവില്ല
മനുഷ്യ ജീവിതം വിലപ്പെട്ടതാണ്
ജീവിതം അവസാനിക്കുന്നതിന് മുമ്പ്
ഇരുട്ടിലെ വെളിച്ചമാകാന്‍ എന്നെ അനുവദിക്കുക
മകരന്ദങ്ങള്‍ വിതയ്‌ക്കേണ്ടതുണ്ട്
അനശ്വരതയുടെ സത്യം നടേണ്ടതുണ്ട്
കൃത്രിമചിറകുകള്‍ അണിഞ്ഞ്
ഭൂമിയുടെ എല്ലാ കോണുകളിലും എത്തണം
ജീവിതത്തിന്റെയും മരണത്തിന്റെയും രേഖകള്‍ സന്ധിക്കുന്നിടത്ത്
പ്രഭാത ഗീതികള്‍ പാടണം
ലോകത്തിന്റെ സംഘഗാനം അവതരിപ്പിക്കണം
തടവറയുടെ കവാടങ്ങള്‍ വലിച്ചുതുറക്കണം
ഞാന്‍ മറ്റൊരു പാതയിലേക്ക് പോകില്ല
ദയവായി മുള്ളുകളുടെ വിലങ്ങുകള്‍ മാറ്റൂ
ഒരു പക്ഷിയുടെ ജീവിതമായി ജനിച്ചതിന്
എന്നെ അപരാധിയാക്കാതിരിക്കുക!
ഇറോം ചാനു ശര്‍മിള: മണിപ്പൂരിലെ സൈനിക ഭരണാധികാരത്തിനെതിരെയുള്ള സമാധാനപോരാട്ടത്തിന്റെ ധീരോദാത്ത നായിക. കവി. പത്രപ്രവര്‍ത്തക, രാഷ്ട്രീയ പ്രവര്‍ത്തക. 1972 മാര്‍ച്ച് 14 ന് മണിപ്പൂരില്‍ ജനിച്ചു. 2000 നവംബര്‍ മുതല്‍, മണിപ്പൂരില്‍ ഇന്ത്യന്‍ ഭരണകൂടം അടിച്ചേല്‍പ്പിച്ചിരിക്കുന്ന സായുധ സേന പ്രത്യേക അധികാര നിയമം (എ.എഫ്.എസ്.പി.എ.) പിന്‍വലിക്കണമെന്നാവശ്യപ്പെട്ട നിരാഹാര സമരത്തില്‍.
മണിപ്പൂരില്‍നിന്ന് ഈ കവിത ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയത് വൈഡ് ആംഗിള്‍ സോഷ്യല്‍ ഡവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയാണ്.
സ്‌നേഹം
കുര്‍ദു കവിത
ഷെര്‍കൊ ബെകെസ്
ഞാനെന്റെ കാതുകള്‍
ഭൂമിയുടെ ഹൃദയത്തോട് ചേര്‍ത്തു വച്ചു
അതെന്നോട് ഭൂമിയും മഴയും തമ്മിലുള്ള
സ്‌നേഹത്തെപ്പറ്റി പറഞ്ഞു.
ഞാനെന്റെ കാതുകള്‍
ജലത്തിന്റെ ഹൃദയത്തോട് ചേര്‍ത്തുവച്ചു
അതെന്നോട് വെള്ളവും
വസന്തവുമായുള്ള സ്‌നേഹത്തെപ്പറ്റി പറഞ്ഞു.
ഞാനന്റെ കാത്
മരത്തിന്റെ ഹൃദയത്തോട് ചേര്‍ത്തുവച്ചു
അതെന്നോട് മരവും
ഇലകളും തമ്മിലുള്ള സ്‌നേഹത്തെപ്പറ്റി പറഞ്ഞു.
ഞാനെന്റെ കാത്
സ്‌നേഹത്തിന്റെ ഹൃദയത്തോട് ചേര്‍ത്തുവച്ചു
അതെന്നോട് സ്വാതന്ത്ര്യത്തെപ്പറ്റി പറഞ്ഞു
ഉഗ്രതിരകള്‍
തിര മുക്കുവനോട് പറഞ്ഞു
എന്റെ അലകള്‍ രൗദ്രമാവാന്‍
പല കാരണങ്ങളുണ്ട്
ഏറ്റവും പ്രധാനം
ഞാന്‍ മീനിന്റെ സ്വാതന്ത്ര്യത്തിനും
വലയ്‌ക്കെതിരെയും
നില്‍ക്കുന്നുവെന്നതാണ്
ഷെര്‍കൊ ബെകെസ്: ലോകപ്രശസ്ത കുര്‍ദിഷ് കവി. സമകാലിക കുര്‍ദ് കവികളില്‍ ഏറ്റവും പ്രശസ്തന്‍. 1940 മെയ് രണ്ടിന് ഇറാഖി കുര്‍ദിസ്ഥാനിലായിരുന്നു ജനനം. അച്ഛന്‍ പ്രശസ്ത കവി ഫയാക് ബെകെസ്. 1965ല്‍ കുര്‍ദിഷ് വിമോചന മുന്നേറ്റത്തില്‍ ഷെര്‍കൊ ബെകെസ് പങ്കെടുത്തു. മുന്നേറ്റത്തിന്റെ ഭാഗമായി റേഡിയോ നിലയത്തില്‍ പണിയെടുത്തു. 1986 ല്‍ ഇറാഖ് ഭരണകൂടത്തിന്റെ നിരന്തര പീഡനം മൂലം മാതൃനാട് വിട്ടു. 1987-1992 വരെ സ്വീഡനില്‍ പ്രവാസിയായി കഴിഞ്ഞു. 1992 ല്‍ ഇറാഖി കുര്‍ദിസ്ഥാനിലേക്ക് മടങ്ങി.
ഷെര്‍കൊ ബെകെസ്
ഞാനെന്റെ കാതുകള്‍
ഭൂമിയുടെ ഹൃദയത്തോട് ചേര്‍ത്തു വച്ചു
അതെന്നോട് ഭൂമിയും മഴയും തമ്മിലുള്ള
സ്‌നേഹത്തെപ്പറ്റി പറഞ്ഞു.
ഞാനെന്റെ കാതുകള്‍
ജലത്തിന്റെ ഹൃദയത്തോട് ചേര്‍ത്തുവച്ചു
അതെന്നോട് വെള്ളവും
വസന്തവുമായുള്ള സ്‌നേഹത്തെപ്പറ്റി പറഞ്ഞു.
ഞാനന്റെ കാത്
മരത്തിന്റെ ഹൃദയത്തോട് ചേര്‍ത്തുവച്ചു
അതെന്നോട് മരവും
ഇലകളും തമ്മിലുള്ള സ്‌നേഹത്തെപ്പറ്റി പറഞ്ഞു.
ഞാനെന്റെ കാത്
സ്‌നേഹത്തിന്റെ ഹൃദയത്തോട് ചേര്‍ത്തുവച്ചു
അതെന്നോട് സ്വാതന്ത്ര്യത്തെപ്പറ്റി പറഞ്ഞു
ഉഗ്രതിരകള്‍
തിര മുക്കുവനോട് പറഞ്ഞു
എന്റെ അലകള്‍ രൗദ്രമാവാന്‍
പല കാരണങ്ങളുണ്ട്
ഏറ്റവും പ്രധാനം
ഞാന്‍ മീനിന്റെ സ്വാതന്ത്ര്യത്തിനും
വലയ്‌ക്കെതിരെയും
നില്‍ക്കുന്നുവെന്നതാണ്
ഷെര്‍കൊ ബെകെസ്: ലോകപ്രശസ്ത കുര്‍ദിഷ് കവി. സമകാലിക കുര്‍ദ് കവികളില്‍ ഏറ്റവും പ്രശസ്തന്‍. 1940 മെയ് രണ്ടിന് ഇറാഖി കുര്‍ദിസ്ഥാനിലായിരുന്നു ജനനം. അച്ഛന്‍ പ്രശസ്ത കവി ഫയാക് ബെകെസ്. 1965ല്‍ കുര്‍ദിഷ് വിമോചന മുന്നേറ്റത്തില്‍ ഷെര്‍കൊ ബെകെസ് പങ്കെടുത്തു. മുന്നേറ്റത്തിന്റെ ഭാഗമായി റേഡിയോ നിലയത്തില്‍ പണിയെടുത്തു. 1986 ല്‍ ഇറാഖ് ഭരണകൂടത്തിന്റെ നിരന്തര പീഡനം മൂലം മാതൃനാട് വിട്ടു. 1987-1992 വരെ സ്വീഡനില്‍ പ്രവാസിയായി കഴിഞ്ഞു. 1992 ല്‍ ഇറാഖി കുര്‍ദിസ്ഥാനിലേക്ക് മടങ്ങി.
ആവശ്യം
ഷീമ കല്‍ബാസി
നിന്റെ സുഗന്ധലേപനം
ഞാന്റെ ചര്‍മ്മത്തില്‍ പൂശിയിരിക്കുന്നു
സൂര്യന്‍ കാട്ടുപൂക്കളെ തളര്‍ത്തുന്നതുപോലെ
നിര്‍ദയവാനാകാതിരിക്കുക
സത്യം തേടരുത്
അത് നിലനില്‍ക്കുന്നേയില്ലെന്ന്
നിന്നോട് ഞാന്‍ പറയുന്നു
എല്ലാത്തിനും അന്ത്യദിനമുണ്ട്
സ്‌നേഹത്തിന്, ജീവിതത്തിന്, അസ്ഥിത്വത്തിന്,
എന്തിന് അസാധാരണത്വത്തിനുപോലും
നമ്മളെല്ലാം യാത്രികരാണ്
നമ്മളില്‍ ചിലര്‍ യാത്രാപെട്ടികള്‍ വീടുകളില്‍ വയ്ക്കുന്നു
അതിനാല്‍ നമ്മുടെ കൈകള്‍ക്ക്
നമ്മുടെ അപരാധങ്ങളുടെ ഭാരം
സഹിക്കേണ്ടതില്ല.
ഷീമ കല്‍ബാസി: ഇറാന്‍ കവി. മനുഷ്യാവകാശ പ്രവര്‍ത്തക, ആക്റ്റിവിസ്റ്റ്. 1972 നവംബര്‍ 20 ന് ടെഹ്‌റാനില്‍ ജനനം. ഇപ്പോള്‍ അമേരിക്കയില്‍ ജീവിക്കുന്നു. 'എക്കോസ് ഇന്‍ എക്‌സൈല്‍',
Subscribe to:
Posts (Atom)