
വഹ്‌റു സൊനാവനെ
ഞങ്ങളുടെ പേരില്‍ കെട്ടിപ്പൊക്കിയ
അരങ്ങിലേക്ക്
ഞങ്ങള്‍ ഒരിക്കലും പോയില്ല.
ഞങ്ങളെയാരും വിളിച്ചില്ല.
ഞങ്ങള്‍ക്ക് അവര്‍ ഇടം ചൂണ്ടികാണിച്ച് തന്നു
ഞങ്ങള്‍ അവിടെ ഇരുന്നു.
അവര്‍ ഞങ്ങളുടെ ഗുണങ്ങള്‍ വാഴ്ത്തി.
അവര്‍ അരങ്ങിലിരുന്ന്
ഞങ്ങളുടെ ദു:ഖങ്ങളും ദുരിതങ്ങളും പറയുന്നതു തുടര്‍ന്നു.
ഞങ്ങളുടെ ദുരിതങ്ങള്‍ ഞങ്ങളുടേത് മാത്രമായിരുന്നു
അതൊരിക്കലും അവരുടേതായില്ല.
ഞങ്ങള്‍ക്ക് ചില സംശയങ്ങളുണ്ടായിരുന്നു
ഞങ്ങള്‍ മന്ത്രിച്ചു.
അവര്‍ ശ്രദ്ധയോടെ കേട്ട് ദീര്‍ഘശ്വാസമുതിര്‍ത്തു
പിന്നെ ഞങ്ങളുടെ ചെവിപിരിച്ചിട്ട് പറഞ്ഞു
ക്ഷമചോദിക്കുക.. അല്ലെങ്കില്‍.. നിങ്ങള്‍....
വഹ്‌റു സൊനാവനെ
കവിയും ആക്റ്റിവിസ്റ്റുമാണ് വഹ്‌റു സൊനാവനെ. ശ്രമിക് സംഘടനയുടെ നേതാവായിരുന്നു. മഹാരാഷ്ട്രയിലെ ആദിവാസി സമൂഹത്തില്‍ നിന്നുയര്‍ന്നുവന്ന, അവരുടെ ശക്തനായ വക്താവാണ് വഹ്‌റു സൊനാവനെ. ഓള്‍ ഇന്ത്യാ ട്രൈബല്‍ ലിറ്ററി ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയാണ് അറുപതുകാരനായ സൊനാവനെ.
(കുറിപ്പ്: 2008 ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍, ഡോ. ഗെയില്‍ ഓംവെദിന്റെ അഭിമുഖത്തിനൊപ്പം പ്രസിദ്ധീകരിച്ചതാണ് ഈ മൊഴിമാറ്റം. )
photo courtesy: Tehelka
No comments:
Post a Comment