
ജനാധിപത്യം
അവിടെ ഒരു രക്ഷയുമില്ല
വലിയ കുത്തുകോലുകള് പുറത്താണ്
അവര്‍ കണ്വെട്ടത്തുളളതിനെയെല്ലാം ഭോഗിക്കും
നിങ്ങളുടെ പിന്‍വശം കാത്തോളണം.
ഫെബ്രുവരി 2003
കവിത
പ്രകാശം ചെങ്കനലായി.
ഇനിയെന്ത് സംഭവിക്കും?
രാവ് അണഞ്ഞിരിക്കുന്നു
മഴ നിലച്ചു
ഇനിയെന്ത് സംഭവിക്കും?
രാവ് ആഴമേറിയിരിക്കുന്നു
അവനറിയില്ല
ഞാന്‍ അവനോട്
എന്ത് പറയുമെന്ന്
അവന് പോയപ്പോള്‍
എനിക്കൊരു വാക്ക്
അവന്റെ കാതില്‍
മൊഴിയാനുണ്ടായിരുന്നു
പറയൂ, ഞാനെന്തിനെപ്പറ്റിയാണ് പറയേണ്ടിയിരുന്നത്
സംഭവിക്കേണ്ട കൂടിക്കാഴ്ച
ഇപ്പോള്‍ കഴിഞ്ഞിരിക്കുന്നു
പക്ഷെ, അവനൊന്നും പറഞ്ഞില്ല
കൂടിക്കാഴ്ചയില്‍ നടക്കേണ്ടിയിരുന്നുവെങ്കിലും.
അവനിപ്പോഴാണ് തിരിഞ്ഞ്,
പുഞ്ചിരിച്ചു മൊഴിഞ്ഞത്:
'' എനിക്കറിയില്ല
ഇനി അടുത്തത് എന്ത്
സംഭവിക്കുമെന്ന് ''.
1981
പ്രേതം
തണുത്ത വിരലുകള്‍ എന്റെ കഴുത്തിന്
തൊട്ടടുത്തുളളതായി ഞാന്‍ അറിഞ്ഞു
ആരോ എന്റെ കഴുത്തുഞ്ഞെരിക്കുന്നതു
പോലെ അത് തോന്നിച്ചു.
ചുണ്ടുകള്‍ മധുരതരമായതുപോലെ
തന്നെ കടുപ്പമുളളതായിരുന്നു
ആരോ എന്നെ ചുംബിക്കുന്നതു
പോലെ അത് തോന്നിച്ചു.
്എനിക്കു ചരിചിതമായ
മുഖമാണെന്ന് ഞാന്‍ കണ്ടു
അഴകുറ്റതെന്നപോലെ
ചൈശാചികമായ ഒരു മുഖം
അത് ചിരിച്ചില്ല, അത് ക്ഷീണതവുമല്ലായിരുന്നു
കണ്ണുകള്‍ വിശാലവും
തൊലികള്‍ വെളുത്തതുമായിരുന്നു
ഞാന്‍ ചിരിച്ചില്ല, ഞാന്‍ കരഞ്ഞില്ല
ഞാനെന്റെ കൈയുര്‍ത്തി
അതിന്റെ കവിളില്‍ തൊട്ടു
1983
ദൈവം
താഴെയുളള ജനക്കൂട്ടത്തെ
അനുഗ്രഹിക്കാനായി
ഒരു വാക്ക് കണ്ടെത്താന്‍
ദൈവം സ്വന്തം രഹസ്യ
ഹൃദയത്തിലേക്ക് നോക്കി
എന്നാല്‍ അവന് നോട്ടം ആവര്‍ത്തിച്ചു
തുടരുമ്പോള്‍
യാചകപ്രേതങ്ങള്ക്ക് വീണ്ടും ജീവിക്കണം
ആ മുറിയില്‍ ഇല്ലാ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍
അവന് കത്തുന്ന തീക്ഷണ
വേദനയറിഞ്ഞു
അവന് നല്കാന്
ആശിസുകളൊന്നുമില്ലായിരുന്നു
1993
പഴയ ദിനങ്ങള്‍
നല്ലത്, അവിടെ കുഴപ്പങ്ങളൊന്നും ഉണ്ടായില്ല
എല്ലാ ജനാധിപത്യങ്ങളും
(എല്ലാ ജനാധിപത്യങ്ങളും)
ഞങ്ങള്‍ക്കു പിന്നിലുണ്ടായിരുന്നു
അതുകൊണ്ട് ഞങ്ങള്‍ക്ക് ചിലയാളുകളെ കൊല്ലേണ്ടി വന്നു.
അതിനെന്താ?
ഇടതന്മാരെ കൊല്ലണം
പഴയ ദിനങ്ങളില്‍
ഞങ്ങളിങ്ങനെ പറയുമായിരുന്നുഃ
നിന്റെ മകള്‍ ഇടതാ
ഞാനീ നാറുന്ന ഇടിയന് കോല്
അവളുടെ നാറുന്ന ഇടതു ശരീരത്തില്‍ എങ്ങനെയും
തളളി മേലോട്ട് മേലോട്ട് കയറ്റും
അങ്ങനെ ഇടതന്മാരെ തീര്‍ത്തു
അത് പഴയദിനങ്ങളായിരുന്നു
പക്ഷേ, ഞാന്‍ പറയും അത് നല്ല പഴയദിനങ്ങളായിരുന്നു
എങ്ങനെയായാലും എല്ലാ ജനാധിപത്യങ്ങളും
(എല്ലാ ജനാധിപത്യങ്ങളും)
ഞങ്ങളുടെ പിന്നിലുണ്ടായിരുന്നു
അവര്‍ പറഞ്ഞു:
മറ്റാരോടും ഞങ്ങള്‍ പിന്നിലുണ്ടെന്നത്
മാത്രം പറയരുതേ
(അത് മാത്രം പറയരുതേ)
അത്രമാത്രം
അതുമാത്രം പറയരുതേ
(അത് മാത്രം പറയരുതേ)
ഞങ്ങള്‍ പിന്നിലുണ്ടെന്നത് മാത്രം
പറയരുതേ
അവരെ കൊന്നുകള
നല്ലത്, എന്റെ പെമ്പ്രന്നോത്തിക്ക് സമാധാനം വേണം
എന്റെ ചെറിയ പിളേളര്‍ക്കും അത് വേണം.
അതുകൊണ്ട് ഞങ്ങള്‍
ഇടതന്മാരെയെല്ലാം കൊന്നു
ഞങ്ങളുടെ ചെറിയപിളേളര്ക്ക്
സമാധാനം കിട്ടാനായി
എന്തായാലും കുഴപ്പങ്ങളൊന്നുമുണ്ടായില്ല
എങ്ങനെയായാലും അവന്മാരൊക്കെ ചത്തുകിട്ടി, എന്തായാലും.
1996
മറഞ്ഞുപോയത്
വെളിച്ചത്തിന്റെ പ്രണയികള്‍,
വെന്ത തൊലികള്‍,
തലയോട്ടികള്‍, രാത്രിയുടെ
വെളള മിന്നല്‍വെളിച്ചങ്ങള്‍,
മനുഷ്യരുടെ മരണത്തില്‍ ചൂട്
ഹൃദയവും പിന്തുട ഞരമ്പുകളും
സംഗീതമുറിയില്‍ വേറിട്ടു
അവിടെ വെളിച്ചത്തിന്റെ കുട്ടികള്‍ക്ക് അറിയാം
തങ്ങളുടെ രാജ്യം വന്നെത്തിയെന്ന്.
1998
അര്‍ബുദ കോശങ്ങള്‍
''എങ്ങനെ മരിക്കണമെന്ന് മറന്നു പോയവയാണ് അര്‍ബുദകോശങ്ങള്‍''
(നഴ്സ്, റോയല്‍ മാര്‍സ്ഡെന്‍ ആശുപത്രി)
എങ്ങനെ മരിക്കണമെന്ന്
അവ മറന്നുപോയിരിക്കുന്നു
അതുകൊണ്ട് അവ തങ്ങളുടെ കൊലജീവിതം നീട്ടികൊണ്ടുപോയി
ഞാനും എന്റെ മുഴയും സ്നേഹ
പോരാട്ടം നടത്തി
നമുക്ക് ആശിക്കാം ഇരട്ടമരണം
ഒഴിഞ്ഞുവെന്ന്
എന്റെ മുഴ മരിച്ചു കാണാന്‍ ഞാനാശിച്ചു
മാംസാര്‍ബുദം മരിക്കാന്‍ മറന്നുപോയി
എന്നാല്‍, പകരം അതെന്നെ
കൊല്ലാന്‍ പരിപാടിയിട്ടു
പക്ഷേ, മരിക്കെണ്ടതെങ്ങനെ
എന്നെനിക്ക് ഓര്‍മയുണ്ട്
എന്റെ സാക്ഷികളൊക്കെ മരിച്ചെങ്കിലും.
എന്നാല്‍ അവര്‍ പറഞ്ഞതെന്തെന്ന്
ഞാന്‍ ഓര്‍മിക്കുന്നുണ്ട്.
മുഴകള്‍ക്കു പകരം അവര്‍ തിരികെ നല്‍കും
രോഗം ജനിക്കുന്നതിനുമുമ്പ്
കുരുടരും മൂകരുമായിരുന്നതുപോലെ,
മാംസാര്‍ബുദം വിഹരിക്കാന്‍ തുടങ്ങുന്നതിനുമുമ്പെന്നപോലെ.
കറുത്ത കോശങ്ങള്‍
കരിഞ്ഞുണങ്ങി മരിക്കും
അല്ലെങ്കില്‍ അവര്‍ തങ്ങളുടെ പാതയില്‍
ആമോദത്തോടെ ഗാനാലാപനം നടത്തും.
അവര്‍ തീര്‍ത്തും നിശബ്ദമായി
രാത്രിയും പകലും പോറ്റും,
നീ ഒരിക്കലും അറിയില്ല,
അവര്‍ ഒരിക്കലും പറയില്ല.
മാര്‍ച്ച് 2002
ഉച്ചഭക്ഷണത്തിനു ശേഷം
നല്ല വസ്ത്രധാരികളായ ജീവികള്‍
ഉച്ചഭക്ഷണത്തിനുശേഷം എത്തി
മരിച്ചവര്‍ക്കിടയില്‍ മണം പിടിച്ചു;
തങ്ങളുടെ ഉച്ചഭക്ഷണത്തിനായി
മാന്യ-വസ്ത്രധാരണ ജീവികളെല്ലാം
മാലിന്യങ്ങളില്‍ നിന്ന്
പഴുത്ത കനികള്‍ പറിച്ചെടുക്കും
ചിതറിയ അസ്ഥികള്‍കൊണ്ട്
മാംസ സൂപ്പിളക്കും
ഉച്ചഭക്ഷണത്തിനുശേഷം
അവര്‍ അലസരായി ചാഞ്ഞുകിടക്കും
ചുവന്നവീഞ്ഞ് ഒത്ത
തലയോട്ടികളില്‍ പകര്‍ന്ന്.
സെപ്റ്റംബര്‍ 2002
കാലാവസ്ഥാ പ്രവചനം
ദിവസം ഉണര്‍ന്നെണീക്കുക മേഘാവൃത തുടക്കത്തിലേക്കായിരിക്കും
അത് തികച്ചും തണുപ്പുളളതാവും
എന്നാല്‍ ദിനം മുന്നേറുമ്പോള്‍
സൂര്യന് പുറത്തെത്തും
മദ്ധ്യാഹ്നം വരണ്ടതും ഇളംചൂടുളളതുമാവും
സായാഹ്നത്തില്‍ ചന്ദ്രന് പ്രകാശിക്കും
അത് തീര്‍ത്തും തിളക്കമുളളതാവും
അവിടെ,
ഇതുകൂടി പറയേണ്ടതുണ്ട്,
ഒരു സുഖദായാക കാറ്റുണ്ടാകും
പക്ഷേ, അര്‍ദ്ധരാത്രിയോടെ
അത് കെട്ടടങ്ങും
പിന്നീട് മറ്റൊന്നും സംഭവിക്കില്ല
ഇത് അവസാന കാലവാസ്ഥാ പ്രവചനമാണ്
മാര്‍ച്ച് 2003
കണ്ടുമുട്ടല്‍
ഇത് രാത്രിയുടെ മരണമാണ്
ചിരകാല മരണം
തങ്ങള്‍ക്കടുത്തേക്ക് നടന്നടുക്കുന്ന
പുതിയ മരണത്തിനായി
കാത്തിരിക്കുന്നു
മരണം ആശ്ലേഷിക്കുമ്പോള്‍
അവിടെ ഒരു മൃദുഹൃദയ സ്പന്ദനം.
പണ്ടെന്നോയുളള മരണവും
പുതിയ മരണവും
അവര്‍ക്കടുത്തേക്ക്
നടന്നടുക്കുന്നു
ആദ്യമായും അവസാനമായും
കണ്ടുമുട്ടിയപ്പോള്‍
അവര്‍ കരയുകയും
ചുംബിക്കുകയും ചെയ്യുന്നു
2002
ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ
ഇവിടെ അവര്‍ വീണ്ടും പോകുന്നു,
യാങ്കികള്‍ അവരുടെ ആയുധമേന്തിയ പ്രകടനത്തില്‍
ആഹ്ളാദത്തിന്റെ വീരഗാഥകള്‍ ചൊല്ലുന്നു
വലിയ ലോകത്തിന് കുറുകെ കുതിക്കുമ്പോള്‍ അവര്‍
അമേരിക്കന്‍ ദൈവത്തെ വാഴ്ത്തുന്നു
മരിച്ചവരെക്കൊണ്ട് ഓടകളെല്ലാം അടഞ്ഞിരിക്കുന്നു
അവര്‍ക്കൊപ്പം ചേരാത്ത ഓരോരുത്തരെയും കൊണ്ട്,
പാടാന്‍ വിസമ്മതിച്ച ഓരോരുത്തരെയും കൊണ്ട്,
ഒച്ച നഷ്ടമായിക്കൊണ്ടിരിക്കുന്ന
ഓരോരുത്തരെയും കൊണ്ട്,
ഈണം മറന്നുപോയ ഓരോരുത്തരെയുംകൊണ്ട്.
കുതിരപ്പുറത്തേറിയവര്ക്ക് ചമ്മട്ടിയുണ്ട്
അത് നിങ്ങളുടെ അരിഞ്ഞെറിയും
നിങ്ങളുടെ തല മണ്ണിലുരുണ്ടുപോകുന്നു
നിങ്ങളുടെ തല അഴുക്കിലെ ചെറുകുളമാണ്
നിങ്ങളുടെ തല പൊടിപടലങ്ങളില്‍ ഒരു കറയാണ്
നിങ്ങളുടെ കണ്ണുകള്‍ പുറത്തുപോയിരിക്കുന്നു
നിങ്ങളുടെ മൂക്ക് മരിച്ചവരുടെ മണം മാത്രം പിടിക്കുന്നു
എല്ലാ മൃതവായുവും
അമേരിക്കന്‍ ദൈവത്തിന്റെ മണത്തോടൊപ്പം
സജീവമാകുന്നു
ജനുവരി 2003
ആജ്ഞ
നിങ്ങള്‍ ആജ്ഞാപിക്കാന്‍ തയാറാണോ?
ഇല്ല ഒന്നും ആജ്ഞാപിക്കാനില്ല
ഇല്ല എനിക്ക് ആജ്ഞാപിക്കാന്‍ വയ്യ
ഇല്ല, ഞാന്‍ ആജ്ഞകളില്‍ നിന്നെല്ലാം ദൂരെയാണ്
അവിടെ എല്ലാമുളളപ്പോള്
ഒന്നും ആജ്ഞാപിക്കാനില്ല
ആജ്ഞ നീണ്ട ഒരാജ്ഞമാത്രമായി ശേഷിക്കും
ആജ്ഞയുടെ ഉദരത്തിലാണ്
കുഴപ്പങ്ങളുടെ അന്നം
ആജ്ഞയ്ക്ക് കുഴപ്പങ്ങളുടെ നിണം ആവശ്യമാണ്
'സ്വാതന്ത്ര്യ'ത്തിനും തീട്ടത്തിനും മറ്റ് തീട്ടങ്ങളല്ലാത്തിനും
തങ്ങളുടെ കൊലപാതകങ്ങളെ മധുരതരമാക്കാന്‍
ആജ്ഞയുടെ തീട്ടങ്ങള്വേണം
ഇരുണ്ട മുറിയിലെ യാചകനാണ് കുഴപ്പങ്ങള്‍
ബാങ്കുടമയേയും വാര്‍പ്പ് ഇരുമ്പിന്റെ
ഗര്‍ഭപാത്രവും ആവശ്യപ്പെടുക
തണുത്തുറഞ്ഞ വീട്ടുക്രമത്തില്
കുഴപ്പങ്ങള്‍ ഒരു കുഞ്ഞാണ്
വിഷംനിറച്ച കല്ലറയില്‍ ഒരു സൈനികന്.
1996
പ്രത്യേക ബന്ധം
ബോംബുകള്‍ പൊട്ടിത്തെറിച്ചു
കാലുകള്‍ അറ്റു
തലകള്‍ അറ്റു
കൈകള്‍ അറ്റു
പാദങ്ങളറ്റു
വെളിച്ചമണഞ്ഞു
തലകള്‍ അറ്റു
കാലുകള്‍ അറ്റു
ലിംഗമെഴുന്നേറ്റു
മരണം മാലിന്യമാണ്
വെളിച്ചമണഞ്ഞു
മരണം ധൂളിയാണ്
ഒരാള്‍ മറ്റൊരാള്‍ക്കു മുന്നില്‍ കുമ്പിട്ടു
അവന്റെ കാമത്തെ ഈമ്പിക്കുടിച്ചു
ഓഗസ്റ്റ് 2004
അമേരിക്കന്‍ കാല്പന്ത്
ഹല്ലേലൂയാ!
അത് തുടരുകയാണ്
നമ്മള് ഇടിച്ച് അവരില്‍ നിന്ന്
തീട്ടം പുറത്തെത്തിക്കും
അവരുടെ പിന്നില്‍ നിന്ന്
മുകളിലേക്ക് ഇടിച്ച്
ഗുദങ്ങളില്‍ നിന്ന് തീട്ടം വരുത്തും
അവരുടെ ഭോഗചെവികളില് നിന്നും
അത് തുടരുകയാണ്
നമ്മള് ഇടിച്ച് അവരില്‍ നിന്ന് തീട്ടം പുറത്തെത്തിക്കും
അവര്‍ അവരുടെ തീട്ടം കൊണ്ട് മനംപിരട്ടണം!
ഹല്ലേലൂയാ
എല്ലാ നല്ലകാര്യങ്ങള്‍ക്കും
ദൈവത്തെ വാഴ്ത്തുക
നമ്മള് അവരെ ഭോഗതീട്ടത്തില്
ഇടിച്ചിടും
അവരത് തിന്നുകയാണ്
എല്ലാ നല്ലകാര്യങ്ങള്‍ക്കും
ദൈവത്തെ വാഴ്ത്തുക
നമ്മള് അവരുടെ പന്തുകളെ
പൊടികളിലേക്ക് ഇടിച്ചിടും
ഭോഗ പൊടികളുടെ പൊട്ടിയകലങ്ങളിലേക്ക്
നമ്മള് അത് ചെയ്തിരിക്കുന്നു.
ഇപ്പോള്‍ ഞാനാഗ്രഹിക്കുന്നു
നിങ്ങള്‍ ഇവിടെയെത്തി
എന്റെ വായില്‍ ചുംബിക്കണം
ഭോജനശാല
അല്ല, നിങ്ങള്‍ക്ക് തെറ്റിയിരിക്കുന്നു
എല്ലാവരും തങ്ങള്‍ക്ക് ആകാനാവുന്നയത്രയും
സുന്ദരരാണ്
പ്രത്യേകിച്ച് ഉച്ചഭക്ഷണസമയത്ത്
പൊട്ടിച്ചിരിക്കുന്ന ഭോജനശാലയില്‍
എല്ലാവരും സുന്ദരരാണ്
തങ്ങള്‍ക്ക്
ആകാനാവുന്നയത്രയും
അവര്‍ അവരുടെതായ
അഴകില്‍
ചലിക്കുന്നു
അവര്‍ അതിന് കണ്ണീര്
പൊഴിക്കുന്നു
വാടക വീടിന്റെ
പിന്നാമ്പുറത്തിരുന്ന്.
സന്ദേശം
ജില്,
ഫ്രെഡ് ഫോണ്‍ ചെയ്തിരുന്നു. അവനിന്ന് രാത്രി എത്താനാവില്ല.
അവന് പറഞ്ഞത് വീണ്ടും വിളിക്കാമെന്നാണ്, കഴിയുന്നയത്രയും വേഗത്തില്‍.
ഞാന്‍ പറഞ്ഞു( നിനക്ക് വേണ്ടി) ഒ.കെ, മനസ് വിഷമിക്കേണ്ട.
സുഖമാണെന്ന് നിന്നോട് പറയാന്‍ അവന് പറഞ്ഞു,
അവന് പറഞ്ഞു, നിനക്കറിയാമോ, ഒറ്റ കുഴപ്പം അപ്പിയിടല്‍, അത് പോകുന്നില്ല
നീയും മല്ലടിക്കുന്നത് തൂറ്റലിനോടാണ്.
ചിലപ്പോള്‍ നീയും മറ്റൊന്നല്ല, നടക്കുന്ന ഒരു തീട്ടമുറിയാണ്.
എനിക്ക് എന്റെ തന്നെ നാറ്റം നല്ല പരിചിതമാണ്,
ഞാന്‍ അവനോട് പറഞ്ഞു, ഞാന്‍ ശാന്തനായിരിക്കാന്‍ ഉപദേശിച്ചിട്ടുണ്ട്.
നിന്നെ താഴെ കിട്ടാന്‍ ഭോഗാസ്കതരെ അനുവദിക്കരുത്
രണ്ടുമിനിറ്റുകള് കൂടുമ്പോള്‍ തൂക്കുപാത്രത്തിന്റെ മൂടി മാറ്റണം
പട്ടണത്തിലേക്ക് പോവുക, ആരെയെങ്കിലും പൊളളിച്ച് മരണത്തിലേക്ക് നയിക്കൂ,
മറ്റൊരു വേശ്യയെ കണ്ടെത്തൂ, അവള്‍ക്ക് ചില അടിച്ചുപരത്തലുകള് നല്കുന്നവനാകൂ,
ചെറുപ്പമായിരിക്കുമ്പോള്‍ ജീവിക്കുക,അത് മുഷിപ്പാകുന്നവരെ,
ആദ്യം കണ്ടുമുട്ടുന്ന അന്ധന്റെ വൃഷ്ണത്തിന് കിഴുക്കുക.
എന്തായാലും അവന് വീണ്ടും വിളിക്കും
ചായസമയത്ത് ഞാന്‍ മടങ്ങിവരും
നിന്റെ സ്നേഹമയിയായ അമ്മ.
നോക്കരുത്
നോക്കരുത്
ലോകം തകരാന്‍ പോകുന്നു
നോക്കരുത്
ലോകം അതിന്റെ എല്ലാ വെളിച്ചത്തെയും പുറത്താക്കാന്‍ പോകുന്നു
ആ ഇരുളിന്റെ നരകഗര്‍ത്തത്തില്‍ നമ്മളെ കുത്തിനിറയ്ക്കും
മനംപിരട്ടുന്ന കറുത്ത സ്ഥൂലയിടത്ത്
നമ്മള് കൊല്ലും അല്ലെങ്കില്‍ മരിക്കും അല്ലെങ്കില്‍ നൃത്തം വയ്ക്കും അല്ലെങ്കില്‍ കരയും
അതുമല്ലെങ്കില്‍ ആവലാതിയുമായി അലറും അല്ലെങ്കില്‍
ചുണ്ടെലിയെപ്പോലെ ചിലയ്ക്കും
നമ്മുടെ പ്രാരംഭവിലയെപ്പറ്റി
പുനര്‍ കൂടിയാലോചന നടത്താന്‍
വിരുന്നിനിടയിലെ കലാപം
ഹാരോള്‍ഡ് പിന്റെര്‍
ഫാബിയന്‍ ബുക്സ്
മാവേലിക്കര
മൊഴിമാറ്റം: ബിജുരാജ്
biju, please try to trnsalate any of pinters plays...you can
ReplyDelete