
വികാരങ്ങള്‍ക്ക് ഭാഷനല്‍കാന്‍ ഞാനാശിച്ചു
ജീവിതം ഒരു നദിപോല്‍ സംവദിക്കാന്‍,
ചിറകുകള്‍ തേടാന്‍
അപരിചിതന്‍ പറഞ്ഞു:
എല്ലാ ഭാഷയും എന്റേതാണ്
ദൂരെപ്പോ അവയില്‍ നിന്ന്
നിങ്ങളുടെ വികാരങ്ങള്‍ നിശബ്ദതയില്‍ കഴിയട്ടെ
മൂകയായി ഞാന്‍.
മരിച്ച വികാരങ്ങള്‍ മുറിവേല്‍പ്പിച്ചു
അപരിചിതന്‍ പറഞ്ഞു:
എല്ലാ വാക്കുകളും എന്റെ രാജ്യം
നീ എന്റെ അടിമ
ഇപ്പോള്‍,ഞാനെഴുതുന്ന താളുകളും അകന്നുമാറുന്നു
കടലാസ് താളുകള്‍ക്കുപോലും കലാപം ചെയ്യാനാവും
ഫാത്തിഹ സൌദി
പ്രവാസി കവി. 1949 ല്‍ ജോര്‍ദാനില്‍ ജനിച്ചു. ഫ്രാന്‍സില്‍ വൈദ്യശാസ്ത്ര ബിരുദം നേടി. ഇംഗ്ലീഷില്‍ നിന്നും ഫ്രഞ്ചില്‍ നിന്നും നിരവധി പുസ്തകങ്ങള്‍ അറബിയിലേക്ക് മൊഴിമാറ്റി. 'ദ പ്രൊഫറ്റ്: എ പോയറ്റിക് ജേര്‍ണി ഫ്രം ചൈല്‍ഡ്ഹുഡ് ടു പ്രൊഫസി' ആദ്യ കവിതാസമാഹാരം. ഇപ്പോള്‍ ഇംഗ്ലണ്ടില്‍ താമസം. അര്‍ബുദരോഗത്തിന് ചികിത്സയിലാണ്.
No comments:
Post a Comment