Sunday, January 29, 2012

പരമകുടി


രവി കുമാര്‍


1
ഇരുള്‍മൂടിയ കൊടുംകാട്,
കാറ്റില്ല,ഒച്ചയനക്കമില്ല.
അദൃശ്യമതിലുകളാല്‍ അവര്‍ തടവിലടക്കപ്പെട്ടു
ആവശ്യംവരുമ്പോള്‍ വരുത്തും
അവരോട് വീടുകള്‍, തെരുവുകള്‍ വെടിപ്പാക്കാന്‍
ആജ്ഞാപിക്കും.
ഓഫീസുകള്‍, പരിസരങ്ങള്‍,കക്കൂസുകള്‍^
ശരിക്കും എല്ലായിടവും;
ഹൃദയമൊഴിച്ച്.


2.
അവന്‍ പറഞ്ഞു പരമകുടി
അതൊരു ഭോജനശാലയാണെന്ന് അവര്‍ പറഞ്ഞു.
അവന്‍ പറഞ്ഞു പരമകുടി
അതൊരു നടന്റെ ജന്മനാടാണെന്ന് അവര്‍ പറഞ്ഞു.
അവന്‍ പറഞ്ഞു പരമകുടി
അത് പരമേശ്വരി അമ്മന്റെ കോവില്‍ സ്ഥലമാണെന്ന് അവര്‍ പറഞ്ഞു.
അവന്‍ പറഞ്ഞു പരമകുടി
അവര്‍ പറഞ്ഞു,കാത്തു നില്‍ക്കൂ,
ബസ് ഉടന്‍വരും
അവന്‍ ഒച്ചത്തില്‍ കരഞ്ഞു
അവര്‍ വിപരീതമായി ചിന്തിക്കുന്നത് തുടര്‍ന്നു



തമിഴില്‍ നിന്ന് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം: രവിശങ്കര്‍
കടപ്പാട്: കഫില.ഓര്‍ഗ്

പരമകുടി: തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ ഒരു പട്ടണം. 2011 സെപ്റ്റംബറില്‍ പരമകുടിയില്‍ പൊലീസ് ഏഴ് ദളിതുകളെ വെടിവച്ചുകൊന്നു. 1957ല്‍ കൊല്ലപ്പെട്ട ദളിത് നേതാവ് ഇമ്മാനുവല്‍ ശേഖരന് ആദരവ് അര്‍പ്പിക്കാനെത്തിയവരാണ് കൊല്ലപ്പെട്ടത്.

No comments:

Post a Comment