
ഫോറ ഫറൂഖ്‌സദ്
ഞാന്‍ രാത്രിയുടെ ആഴത്തെപ്പറ്റി ഉറക്കെപ്പറഞ്ഞു
ഇരുളിന്റെ അഗാധതയില്‍നിന്ന്,
ഞാന്‍ സംസാരിക്കുന്ന രാത്രിയുടെ ആഴങ്ങളില്‍നിന്ന്
എന്റെ വീട്ടിലേക്ക് വരികയാണെങ്കില്‍
സുഹൃത്തേ,
ഒരു വിളക്കും
ആമോദഉദ്യാനപഥങ്ങളിലെ
ആള്‍ക്കൂട്ടങ്ങളെ കാണാനായി
ഒരു ജനാലയും കൊണ്ടുവരിക
ഫോറ ഫറൂഖ്‌സദ്
(1935-1967)
ഇറാനിലെ ഏറ്റവും ശ്രദ്ധേയ കവികളിലൊരാളായിരുന്നു. തെഹ്‌റാനിലെ ഇടത്തം കുടുംബത്തില്‍ ജനിച്ചു. പതിനേഴാം വയസില്‍ വിവാഹം കഴിച്ചെങ്കിലും പരാജയമായി. തെഹ്‌റാനില്‍ തന്നെ തുടര്‍ന്ന കവി പല ചിട്ടവട്ടങ്ങളെയും ലംഘിച്ചു. 1958 ല്‍ യൂറോപ്പില്‍ നടത്തിയ പര്യടനത്തിനിടയില്‍ വിവാന സിനിമാ സംവിധായകനും എഴുത്തുകാരനുമായ ഇബ്രാഹിം ഗോലിസ്ഥാനുമായി പരിചയപ്പെട്ടു. ആ ബന്ധം 1967 ഫെബ്രുവരിയില്‍ ഒരു വാഹനാപകടത്തില്‍ ഫറൂഖ്‌സദ് മരിക്കുന്നതുവെര തുടര്‍ന്നു.
No comments:
Post a Comment